Movlog

Film News

ഒടുവിൽ അവർ വീണ്ടും ഒന്നിക്കുന്നു…ധനുഷിന്റെ സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ!

അയൽ സംസ്ഥാനമായതു കൊണ്ടാവണം തമിഴ് നടന്മാരോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക സ്നേഹം ആണ്. കേരളത്തിൽ ഒരുപാട് ആരാധകരുള്ള തമിഴ് നടനാണ് ധനുഷ്. തമിഴ് സിനിമയിലെ നായക സങ്കല്പങ്ങളെ എല്ലാം തിരുത്തിക്കൊണ്ട് സ്വന്തം കഴിവുകൊണ്ട് തമിഴ് സിനിമയിൽ ഇടം നേടിയ ഒരു താരമാണ് ധനുഷ്. “കാതൽ കൊണ്ടേൻ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വച്ചു പിന്നീട് തന്റെ അഭിനയമികവു കൊണ്ട് ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരം ആണ് ധനുഷ്.

ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ താരമാണ് ധനുഷ്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. അഭിനയമികവ് പോലെ തന്നെ പ്രശംസനീയമാണ് ധനുഷിന്റെ നൃത്ത പാടവം. അസാധ്യ നർത്തകൻ കൂടിയാണ് ധനുഷ്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ആയിരുന്നു ധനുഷ് വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു ഇവരുടെ വിവാഹമോചന വാർത്തകൾ.

ദാമ്പത്യജീവിതത്തിലെ ചില പൊരുത്തക്കേടുകൾ കാരണം ഇരുവരും രണ്ടു വഴി സ്വീകരിക്കുകയാണെന്നും ഐശ്വര്യ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് ആയിരുന്നു ഇവർ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുപാട് വാർത്തകളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്.

രണ്ടു പെൺമക്കളുടെയും ആദ്യ വിവാഹ ബന്ധം പരാജയമായതോടെ സൂപ്പർസ്റ്റാർ രജനീകാന്ത് മാനസികമായി തളർന്നിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. വളരെ നിസ്സാരമായ ചെറിയ കാര്യങ്ങളും തെറ്റിദ്ധാരണയാണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്ന് ആണ് പുറത്തു വരുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് വീണ്ടുവിചാരം ഉണ്ടാക്കുവാനും ഒരുമിപ്പിക്കാൻ വേണ്ടി കുടുംബാംഗങ്ങൾ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ധനുഷിനെ കാണാൻ രജനികാന്ത് ശ്രമിച്ചെങ്കിലും ആ കൂടിക്കാഴ്ചയിൽ നിന്നും പിൻമാറുകയായിരുന്നു ധനുഷ് എന്നെല്ലാം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വിവാഹമോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുമ്പോഴും ഹൈദരാബാദിൽ ഒരു ഹോട്ടലിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു എന്നും അറിയാൻ സാധിച്ചു. ഇരുവരുടെയും ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നു ഇവിടെ എത്തിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനായിരുന്നു ധനുഷ് ഹൈദരാബാദിൽ എത്തിയത്.

എന്നാൽ ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്യാനായിരുന്നു ഐശ്വര്യ ഇവിടെയെത്തിയത്. രാമോജി ഫിലിം സിറ്റിയിലെ ഒരു ഹോട്ടലിലായിരുന്നു ഒരേ സമയം ഇവർ ഉണ്ടായിരുന്നത്. ധനുഷ് ആണെങ്കിൽ ഇപ്പോൾ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ചെയ്യുന്ന സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ ആയി മാറുകയാണ്. അടുത്തിടെ അത്രംഗി രെ എന്ന ബോളിവുഡ് ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രം ഹോട്ട്സ്റ്റാറിലൂടെ ആണ് പുറത്തിറങ്ങിയത്.

മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനു മുമ്പ് ഇരുവരും രാഞ്ജന എന്ന ബോളിവുഡ് സിനിമയിൽ ആയിരുന്നു ഒന്നിച്ചത്. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ ഇവർ മൂന്നാമതും ഒരുമിക്കാൻ പോവുകയാണ് എന്നാണ് പുറത്തുവരുന്നത്. ഒരു ആക്ഷൻ ലൗ സ്റ്റോറിലൂടെ ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു മുഴുനീള കൊമേഴ്സ്യൽ ചിത്രമായിരിക്കുമിത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top