Movlog

India

ഡിജിപി യുടെ ഉത്തരവിനെ പരിഹസിച്ചെന്നു പരാതി – ഇദ്ദേഹം ചെയ്ത തെറ്റുകൾ കേട്ടാൽ സാധാരണക്കാരൻ സല്യൂട്ട് ചെയ്യും

പോലീസിന്റെ നടപടികളെ വിമർശിക്കുകയും അതിനു തിരുത്തലുകൾ നിർദേശിക്കുകയും ചെയ്‌ത കെ പി അടൂർ ബറ്റാലിയൻ കമാൻഡർ ജെ ജയനാഥിന് എതിരെ നടപടി എടുക്കുവാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അച്ചടക്ക നടപടിക്കും വകുപ്പുതല അന്വേഷണത്തിനും പ്രത്യേകസംഘത്തെ രൂപീകരിച്ചിരിക്കുകയാണ്. അമിത ജോലിക്ക് എതിരെയും ,ഉന്നത ഉദ്യോഗസ്ഥർക്ക് തുടർച്ചയായി സല്യൂട്ട് നൽകുന്നത് പോലുള്ള വിഷയങ്ങളിലും കടുത്ത വിമർശനങ്ങൾ ആണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഡിജിപിയുടെ ഉത്തരവിനു പോലും തെറ്റാണെന്ന് തോന്നിയാൽ രേഖാമൂലം എതിർപ്പ് അറിയിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ജയനാഥ്.

ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം തുടർച്ചയായി സല്യൂട്ട് ചെയ്യുന്നത് പഴയ സമ്പ്രദായം ആണെന്നും അതിൽ എല്ലാം മാറ്റങ്ങൾ കൊണ്ടു വരണമെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തന്റെ കീഴുദ്യോഗസ്ഥർ അങ്ങനെ സല്യൂട്ട് ചെയ്യേണ്ടതില്ല എന്നും അദ്ദേഹം ഉത്തരവ് ഇട്ടിരുന്നു. കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്കുള്ള അവാർഡ് വേണമെങ്കിൽ പണം നൽകണമെന്ന് ഡിജിപി സർക്കുലർ ഇറക്കിയപ്പോൾ കാശുമുടക്കി ആർക്കും അവാർഡ് വേണ്ടെന്ന് കത്തയച്ച് പ്രതിഷേധം ജയനാഥ് അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാർ അടുത്ത ദിവസം അതാത് ജില്ലയിൽ ജോലിക്ക് കയറണം എന്ന് ഉത്തരവിട്ടപ്പോൾ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതം ആണെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം ഡിജിപിക്ക് കത്തെഴുതിയിരുന്നു.

ജയനാഥിന്റെ പ്രവർത്തികൾ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നും അച്ചടക്ക രാഹിത്യവും ആണെന്നും കാണിച്ചാണ് അദ്ദേഹത്തിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നത്. ഡിജിപി ഉൾപ്പെടെ ഉന്നത ഉത്തരവ് അയക്കുന്ന ഉദ്യോഗസ്ഥനെ ജയനാഥൻ പരിഹസിക്കുന്നു എന്ന കുറ്റവും അദ്ദേഹത്തിനു മേൽ ചുമത്തിയിട്ടുണ്ട്. ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയനാഥനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തുടരന്വേഷണത്തിനു നടപടിക്രമങ്ങളുമായി ഐഎഎസ് ഉദ്യോഗസ്ഥരായ വിശ്വനാഥ് സിൻഹ യുടെയും ബി അശോകന്റെയും നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top