Movlog

Kerala

തൃശൂർ പൂരത്തിന് നിയന്ത്രണം ! പൂരം കാണാൻ വരുന്ന 45 വയസ്സിനു മുകളിൽ ഉള്ളവർ വാക്സിനേഷൻ സ്വീകരിച്ചിരിക്കണം – നിബന്ധനകൾ ഇങ്ങനെ

തൃശൂർ പൂരം ഇത്തവണ കടുത്ത നിയന്ത്രങ്ങളിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളു എന്ന് റിപോർട്ടുകൾ. ചർച്ചകൾ നന്നായി കഴിഞ്ഞു എന്നാണ് പൂര കമ്മിറ്റികളുടെ അറിയിപ്പ്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികം ആണെന്നുള്ളത് വ്യക്തമല്ല. പൂരത്തിന് പൂർണ്ണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നാണ് അറിയിപ്പ്. അത് കൊണ്ട് തന്നെ പൂരം കാണാൻ വരുന്ന 45 വയസ്സിനു മുകളിൽ ഉള്ളവർ വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. അല്ലാത്തപക്ഷം പൂരനഗരിയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. കൂടാതെ 45 വയസ്സിന് താഴെ ഉള്ള ആളുകൾ കൊറോണ ടെസ്റ്റ് നടത്തി പോസിറ്റീവ് അല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

ഇതോടെ പൂരം എത്രത്തോളം ആസ്വാദ്യകരമാകും എന്ന ആശങ്കയിൽ ആണ് പൂര പ്രേമികൾ. കഴിഞ്ഞ ആഴ്ച നടന്ന ഇലക്ഷൻ റാലികളിലും, പ്രചാരണ പ്രവർത്തനങ്ങളിലും യാധൊരു സുരക്ഷയും സ്വീകരിക്കാതെ ഇത്രത്തോളം കൊറോണ പകർത്തിയിട്ട് സാധാരണക്കാരുടെ ആവിശ്യങ്ങൾ കാറ്റിൽ പറത്തുന്ന ഭരണകൂടമാണ് ഇതെന്നാണ് പൊതുവെ ഉള്ള ആക്ഷേപം. എന്നാൽ പൂരം പൂർണ്ണ പ്രൗഢിയോടെ നടത്തും എന്ന് പാറമേക്കാവ് ദേവസ്വവും, തിരുവമ്പാടി ദേവസ്വവും അറിയിച്ചു. ഈ രണ്ടു സെർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് പൂരം കാണാൻ ഉള്ള പാസുകൾ തയാറാക്കാൻ ആണ് പദ്ധതി. വെടിക്കെട്ടടക്കം എല്ലാ ആചാരങ്ങളും ഇത്തവണ നടത്തും എന്നാണ് ഇരു വിഭാഗവും അറിയിച്ചിരിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top