Movlog

India

അച്ഛന് ഒരു അടിവസ്ത്രം വാങ്ങിയതിന് പോലും ഫോൺ നമ്പർ അടക്കം ഡാറ്റ കളക്റ്റ് ചെയ്യുന്ന ഈ ഏർപ്പാട് നിർത്തണം എന്ന് എംപി ! വൈറൽ

ലോക്സഭ എംപിയും തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാവുമായ മഹുവ മോയിത്ര കഴിഞ്ഞ ദിവസം ആയിരുന്നു ഫ്രഞ്ച് സ്പോർട്ടിംഗ് ഗുഡ്‌സ് റീട്ടെയ്‌ലർ ആയ ഡെക്കാത്ത്ലോൺ ഇന്ത്യയ്ക്ക് എതിരെ ആഞ്ഞടിക്കുകയായിരുന്നു. സ്വകാര്യ ഉപഭോക്ത്യ നിയമങ്ങളെ ലംഘിക്കുകയാണ് ഡെക്കാത്‌ലോൺ ഇന്ത്യ എന്ന് തുറന്നു പറയുകയാണ് മഹുവ മൊയ്ത്ര. ഡൽഹിയിലെ അൻസൽ പ്ലാസയിൽ ഡെക്കാത്ത്ലോൺ സ്റ്റോറിൽ അച്ഛന് വേണ്ടി ഒരു ജോഡി ട്രൗസർ വാങ്ങിക്കുവാൻ എത്തിയതായിരുന്നു മഹുവ.

1499 രൂപയുടെ ട്രൗസർ വാങ്ങി പണം ഡെക്കാത്ത്ലോൺ മാനേജർക്ക് നൽകിയപ്പോൾ അവർ മൊബൈൽ നമ്പർ നൽകുവാൻ ആവശ്യപ്പെട്ടു. ട്രൗസർ വാങ്ങിക്കുവാൻ എന്തിനാണ് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുന്നത് എന്ന് പറഞ്ഞ് മഹുവ നമ്പർ നല്കാൻ നിരസിച്ചു. സ്റ്റോറിൽ നിന്നു കൊണ്ടു തന്നെ ട്വിറ്ററിലൂടെ ഈ ദുരനുഭവം പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സുപ്രീം കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന് അവർ അയച്ചു കൊടുത്തു.

മൊബൈൽ ഫോൺ നമ്പറും വ്യക്തിഗത വിവരങ്ങളും ഡെക്കാത്ത്ലോണ് നൽകേണ്ടതില്ലെന്നും അവരുടെ സംവിധാനങ്ങൾ മാറ്റാൻ ആവശ്യപ്പെടൂ എന്നും അഭിഭാഷകൻ പറഞ്ഞു. ഇതിനു മുമ്പും ലെൻസ്കാർട്ട് എന്ന കണ്ണട റീട്ടെയിൽ സ്റ്റോറിൽ സമാനമായ അനുഭവം നേരിട്ടതും മഹുവ പങ്കുവച്ചു. മൊബൈൽ നമ്പർ നൽകാൻ അവർ ആവശ്യപ്പെട്ടപ്പോൾ നൽകില്ലെന്ന് തീർത്തു പറഞ്ഞു. ഇതിനെ കുറിച്ച് മാനേജറോട് സംസാരിക്കുകയും ചെയ്തു.

ഒടുവിൽ അവരുടെ ജീവനക്കാരുടെ ആരുടെയോ നമ്പർ നൽകി കവർ പണമിടപാട് നടത്തുകയായിരുന്നു. ഇതുപോലുള്ള റീറ്റെയ്ൽ ശൃംഖലകൾ ഉപഭോക്താക്കളെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം സംവിധാനങ്ങൾ ഇങ്ങനെ ഒരുക്കിയിരിക്കുന്നതെന്ന് മഹുവ കുറിച്ചു. ഡെക്കാത്‌ലോൺ വിഷയത്തിൽ അവിടുത്തെ മാനേജർ സ്വന്തം ഫോൺ നമ്പർ നൽകിയാണ് മഹുവയ്ക്ക് ട്രൗസർ നൽകിയതെന്നും അവർ കുറിച്ചു.

ഈ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് ഡെക്കാത്ത്ലോൺ ഇന്ത്യയോട് ആവശ്യപ്പെടുകയാണ് മഹുവ തന്റെ കുറിപ്പിലൂടെ. സാധാരണ യുകെയിൽ ഉള്ള ഡെക്കാത്ത്ലോണിൽ നിന്നും ആണ് മഹുവ സാധനങ്ങൾ വാങ്ങിക്കാറുള്ളത്. അവിടെ ഒരിക്കലും ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ പോലുള്ള വ്യക്തിഗത വിവരങ്ങൾ ചോദിക്കാറില്ല. പേപ്പർ രഹിത റസീപ്റ്റ് വേണമെങ്കിൽ മാത്രമാണ് അവർ ഈ മെയിൽ അഡ്രസ്സ് ചോദിക്കാറുള്ളൂ എന്നും അവർ കുറിച്ചു.

ഇന്ത്യയിൽ ഉള്ള ആളുകൾ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണന്നും ഇത് നല്ലതല്ല ഡെക്കാത്ത്ലോൺ ഇന്ത്യ എന്ന് മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ കുറിച്ചു. മഹുവയുടെ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. സമ്മിശ്ര പ്രതികരണമാണ് മഹുവയുടെ കുറിപ്പിന് ലഭിക്കുന്നത്. സമാനമായ ദുരനുഭവം പങ്കു വെച്ച് ഒരുപാട് പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഡെക്കാത്‌ലോണിലും ലെൻസ് കാർട്ടിലും മാത്രമല്ല മറ്റു പല പ്രമുഖ സ്റ്റോറുകളിലും ഇത് തന്നെ ആണ് അവസ്ഥ.

എന്നാൽ മഹുവയുടെ കുറിപ്പിനെതിരെ വിമർശനവുമായി പലരും രംഗത്തെത്തി. കമ്പനി തങ്ങളുടെ പ്രധാന ഉത്പന്നങ്ങൾക്ക് നൽകുന്ന വാറന്റി വിവരങ്ങൾ സൂചിപ്പിക്കാൻ ആണ് മൊബൈൽ നമ്പർ വാങ്ങിക്കുന്നതെന്നും ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ ആണെന്നും ചിലർ അഭിപ്രായപ്പെട്ടു,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top