Movlog

Health

ക്യാൻസറിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ചെറിയ ലക്ഷണങ്ങളാണ് എന്ന് കരുതി അവഗണിക്കുന്ന പല ലക്ഷണങ്ങളും പിന്നീട് മരണത്തിനു വരെ കാരണമാവുന്നവ അസുഖങ്ങളായി മാറാറുണ്ട്. നിസാരമായ ചില ലക്ഷണങ്ങൾ മാസങ്ങളോളം തുടരുകയാണെങ്കിൽ അതിനു തീർച്ചയായും വൈദ്യ സഹായം തേടേണ്ടതുണ്ട്. അത്തരത്തിൽ ഒരു ലക്ഷണമാണ് രക്തക്കുറവ്. രക്തം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചിട്ടും ടോണിക്കുകളും മരുന്നുകളും കഴിച്ചിട്ടും അന്നേരം ഒന്ന് കൂടിയിട്ട് എപ്പോൾ ടെസ്റ്റ് ചെയ്താലും രക്തം കുറവ് എന്ന് കാണിക്കുന്നത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. എപ്പോഴും വിളർച്ചയും, ക്ഷീണവും ,ബുദ്ധിമുട്ടുകളും ആയിരിക്കും അവർക്ക്. ഒരു മാസത്തിലധികമായി രക്തക്കുറവ് ഉള്ളവർ ശ്രദ്ധിക്കണം.

ശ്വാസം മുട്ടൽ ഉള്ളവർ, ചുമയ്ക്കുമ്പോൾ കഫത്തോടൊപ്പം രക്തത്തിന്റെ അംശം ഉണ്ടാവുന്നതാണ് അടുത്ത ലക്ഷണം. ഈ ലക്ഷണം ഒരുപാട് നാളുകൾ ആയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. അത് പോലെ എത്രയൊക്കെ ശ്രദ്ധിച്ചാലും ഒരുപാട് കാലമായി നിലനിൽക്കുന്ന മലബന്ധം, വയറിളക്കം, ചർമത്തിൽ വെള്ളയോ ബ്രൗൺ നിറമുള്ള പാടുകൾ രൂപപ്പെടുന്നതും അത് വ്യാപിക്കുന്നതും, ശബ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടാവുന്നത്, മലത്തിനോടൊപ്പം രക്തം പോകുന്നത് എല്ലാം ചിലപ്പോൾ കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം.

ചില കാൻസറുകൾ വൈറസുകൾ കാരണം ഉണ്ടാകുന്നു. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന യൂറ്ററൈൻ ക്യാന്സറിന്റെ കാരണം ഒരു വൈറസാണ്. ഈ കാൻസറുകൾ എല്ലാം ആദ്യത്തെയോ രണ്ടാമത്തെയോ ഘട്ടത്തിൽ കണ്ടു പിടിച്ചാൽ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഒരുപാട് നാളുകൾ ആയി കണ്ടു വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടേണ്ടതുണ്ട്. എങ്കിൽ പെട്ടെന്ന് തന്നെ അസുഖം കണ്ടു പിടിക്കുകയും ചികിത്സിച്ചു മാറ്റുകയും ചെയ്യാം.

അറുപത് ശതമാനം കാൻസറുകൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ ഒരാൾക്ക് കാൻസർ ഉണ്ടാവുമ്പോൾ അവരുടെ ജീവിതശൈലി കാരണം ആണ് എന്ന് കുറ്റപ്പെടുത്തേണ്ടതില്ല. എം ആർ ഐ സ്കാൻ, സി ടി സ്കാൻ, പാപ്സ്മിയർ , ബയോപ്സി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലൂടെ എളുപ്പം തന്നെ ക്യാൻസറിനെ കണ്ടു പിടിക്കാൻ സാധിക്കും. കാൻസർ സെല്ലുകളെ നശിപ്പിക്കാൻ ചില പഴങ്ങൾക്ക് സാധിക്കും എന്ന വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. അത്തരം പ്രകൃതി ചികിത്സയ്ക്ക് നിൽക്കാതെ കാൻസർ പിടിപെട്ടാൽ കൃത്യമായ കീമോതെറാപ്പിയും റേഡിയേഷനും ചെയ്യണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top