Movlog

Kerala

“വിജയനാ, എന്തൊക്കെയുണ്ടെടോ പറ ” ഇങ്ങനെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന ഒരു സുഹൃത്ത് ! ഇവർ എങ്ങനെ സൗഹൃദത്തിൽ ആയി എന്നത് ?

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗൗരവക്കാരൻ ആണെന്ന നിഗമനം ആണ് പലർക്കും ഉള്ളത്. എന്നാൽ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വം ആണ് അദ്ദേഹം എന്ന് പലർക്കും അറിയാവുന്ന കാര്യമല്ല. “വിജയനാ, എന്തൊക്കെയുണ്ടടോ പറ” എന്ന് പിണറായി വിജയൻ ഒരാളെ വിളിച്ചു ചോദിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അദ്ദേഹത്തിന് അത് പോലുള്ള സൗഹൃദങ്ങൾ ഉണ്ട്. ആ സൗഹൃദങ്ങൾ ആണ് അദ്ദേഹത്തോടുള്ള തന്റെ ഇഷ്ടം എന്ന് നടനവിസ്മയം മോഹൻലാൽ പറഞ്ഞിട്ടുണ്ട്. മലയാളികളുടെ സ്വന്തം ലാലേട്ടൻ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ പറഞ്ഞത് പോലുള്ള ഒരു സൗഹൃദം പിണറായി വിജയന് സിനിമയിൽ ഉണ്ട് എന്നാണ് പുതിയ കണ്ടെത്തൽ.

സിനിമ സീരിയൽ രംഗത്ത് സജീവമായിട്ടുള്ള ജയകൃഷ്ണൻ ആണ് പിണറായി വിജയൻറെ അടുത്ത സുഹൃത്ത്. സംവിധായകൻ അഖിൽ മാരാർ ആണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ജയകൃഷ്ണൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഒരു താത്വിക അവലോകനം” ത്തിന്റെ സംവിധായകൻ ആണ് അഖിൽ മാരാർ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ മുഖ്യമന്ത്രി ജയകൃഷ്ണനെ ഫോണിൽ വിളിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട് എന്നും ആ സൗഹൃദം കണ്ടിട്ട് അമ്പരന്നിട്ടുണ്ട് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ലാലേട്ടൻ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത സുഹൃത്ത് അഖിലിന് ജ്യേഷ്ഠനെ പോലെ ആണ്. നടൻ ജയകൃഷ്ണൻ ആണ് സഖാവിന്റെ ആ സുഹൃത്ത്. ചിത്രീകരണത്തിനിടയിൽ നടൻ ജയകൃഷ്ണന്റെ ഫോൺ സംവിധായകന്റെ അടുത്തായിരുന്നു. ഒരിക്കൽ ഫോൺ റിങ് ചെയ്തപ്പോൾ അഖിൽ ശ്രദ്ധിച്ചില്ല. എന്നാൽ രണ്ടാമതും ഫോൺ റിങ് ചെയ്തപ്പോൾ അത്യാവശ്യം ആയിരിക്കും എന്ന് കരുതി അഖിൽ ഫോൺ എടുത്തു. വിളിക്കുന്ന ആളുടെ പേര് കണ്ടു അഖിൽ ഞെട്ടി. പിണറായി വിജയൻ സിഎം കോളിംഗ്. തുടർച്ചയായി രണ്ടു തവണ ആയിരുന്നു മുഖ്യമന്ത്രി ജയകൃഷ്ണനെ വിളിച്ചത്.

ഇത് വിശ്വസിക്കാനാവാതെ അഖിൽ ആ സിനിമയിൽ അഭിനയിക്കുന്ന മറ്റൊരു നടനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അത് മറ്റാരുടെയെങ്കിലും നമ്പർ അങ്ങനെ സേവ് ചെയ്തതായിരിക്കും എന്ന് അവർ തമാശിച്ചു. എന്നാൽ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന അന്ന് ആണ് അഖിലിനി ഇവരുടെ സൗഹൃദത്തിന്റെ ആഴം മനസിലായത്. പതിനൊന്ന് മണി ആയപ്പോൾ ജയകൃഷ്ണൻ സഖാവിനെ വിളിച്ചു. എന്നാൽ കോൾ എടുത്തില്ല. അഞ്ചു മിനിറ്റിനുള്ളിൽ ജയകൃഷ്ണന് മുഖ്യമന്ത്രിയുടെ കോൾ വരുന്നു. “ജയാ, ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി”. ഒരു കളിക്കൂട്ടുകാരനോട് എന്ന പോലെ “വിജയേട്ടാ നമ്മൾ 100 അടിക്കും ” എന്ന് പറഞ്ഞു. ആ സമയത്ത് എൽഡിഎഫ് 90 സീറ്റിൽ മുന്നേറ്റം നേടിയിരിക്കുകയായിരുന്നു.

ഇവരുടെ സൗഹൃദം തന്നെ ഞെട്ടിച്ചു എന്ന് സംവിധായകൻ അഖിൽ കുറിപ്പിൽ പങ്കു വെച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻ നിരയിൽ മുഖ്യമന്ത്രിയുടെ പ്രത്യേക അതിഥി ആയി ജയകൃഷ്ണനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പിറന്നാളിന് ജയകൃഷ്ണൻ ഇല്ലായിരുന്നെങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികൾ അദ്ദേഹവും ഉണ്ടായിരുന്നു. മോഹൻലാലിൻറെ വാക്കുകൾ കണ്ടപ്പോൾ തനിക്ക് ഓര്മ വന്നത് സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ് എന്ന് അഖിൽ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top