Movlog

Movie Express

ദിലീപേട്ടന്റെ ആ കുസൃതി, ലൊക്കേഷനിൽ വെച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ചഞ്ചൽ

ഹരിഹരൻ സംവിധാനം ചെയ്ത “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ചഞ്ചൽ . ജോമോൾ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിലെ കുഞ്ഞാത്തോൽ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല . സുന്ദരമായ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ചഞ്ചൽ ആണ്. ചുരുണ്ട മുടിയും വെള്ളാരംകണ്ണുള്ള യക്ഷിയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.

1997ൽ മോഡലിംഗ് കരിയർ ആരംഭിച്ച ചഞ്ചൽ പിന്നീട് ടെലിവിഷൻ ചാനലിൽ അവതാരകയായി എത്തി. നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും അവതരിപ്പിച്ചിട്ടുണ്ട് ചഞ്ചൽ . 1998- 99 കാലഘട്ടത്തിലാണ് ചഞ്ചൽ സിനിമയിൽ സജീവമായിരുന്നത്. വളരെ കുറച്ചു സിനിമകൾ കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. ഇതിഹാസ സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത “ഓർമച്ചെപ്പ് “,” ഋഷി വംശം” എന്നീ സിനിമകളിലും ചഞ്ചൽ അഭിനയിച്ചിട്ടുണ്ട്. “ഓർമ്മച്ചെപ്പി”ൽ ലാൽ. ദിലീപ് എന്നിവരായിരുന്നു ചഞ്ചലിന് ഒപ്പം അഭിനയിച്ചത്.

വിവാഹത്തിനു ശേഷം അമേരിക്കയിൽ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചൽ ഇപ്പോൾ. നൃത്ത രംഗത്തും സജീവമാണ് താരം. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ചഞ്ചൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴും ആളുകൾ തന്നെ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് താരം പങ്കുവച്ചു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്ന സമയത്ത് ലുലു മാളിൽ പോയപ്പോൾ കുഞ്ഞാത്തോലേ എന്ന് പറഞ്ഞു കുറെ പേർ അടുത്ത് വന്ന് സംസാരിച്ചിരുന്നു എന്നും ചഞ്ചൽ പറയുന്നു. 22 വർഷത്തിനിപ്പുറം ആ കഥാപാത്രത്തെ ആളുകൾ ഓർക്കുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി.

ആദ്യ സിനിമയിൽ ജോമോളുമായി ഒരുപാട് രംഗങ്ങൾ ഉള്ളതിനാൽ തന്നെ ജോമോളുമായി വളരെ നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് അത് വിട്ടു പോവുകയായിരുന്നു എന്നും ചഞ്ചൽ വെളിപ്പെടുത്തുന്നു . ലൊക്കേഷനിൽ വച്ച് ദിലീപുമായുള്ള അനുഭവം പങ്കുവെക്കുകയാണ് താരം . ലൊക്കേഷനിൽ എന്തെങ്കിലും കുസൃതി ചോദ്യങ്ങളും ആയി ദിലീപ് എത്തുമായിരുന്നു . സംവിധായകനായ ലോഹിതദാസ് ഗൗരവക്കാരനായിരുന്നു .ലൊക്കേഷനിൽ തമാശകൾ കൊണ്ട് രസിപ്പിച്ചിരുന്നത് ദിലീപ് ആയിരുന്നു. മലയാള സിനിമയുടെ തന്നെ അഭിമാനമായ ലോഹിതദാസിന്റെ പോലുള്ള വലിയ ആളുകൾക്ക് ഒപ്പം പ്രവർത്തിക്കാൻ ആയത് വലിയ ഭാഗ്യമായി കാണുന്നു എന്നും ചഞ്ചൽ കൂട്ടിച്ചേർത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top