Movlog

Faith

അവസരത്തിന് വേണ്ടി കൂടെ കിടക്കാൻ പറയും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ! ആ പ്രമുഖൻ ആവശ്യപെട്ടത് തുറന്ന് പറഞ്ഞു ചക്കപ്പഴത്തിലെ പ്രിയപ്പെട്ട പൈങ്കിളി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കുടുംബ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുളകും”. ബിജു സോപാനം, നിഷ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പരമ്പര കുടുംബ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഹൃദയഹാരിയായ മുഹൂർത്തങ്ങളും തന്മയത്വത്തോടെ ആവിഷ്കരിച്ച പരമ്പര ആയിരുന്നു. പരമ്പരയിലെ നീലുവും ബാലുവും മക്കളായ വിഷ്ണു, ലച്ചു, കേശു, ശിവാനി, പാറു എന്നിവരെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് മലയാളികൾ കണ്ടത്. അഞ്ചു വർഷത്തിലേറെ വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന പരമ്പര യാതൊരു സൂചനകളും ഇല്ലാതെ അവസാനിപ്പിക്കുകയായിരുന്നു. ഇത് മിനിസ്ക്രീൻ പ്രേക്ഷകരെ ഒരുപാട് വേദനിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു എങ്കിലും പല കാരണങ്ങൾ കൊണ്ട് അത് സാധിച്ചില്ല.

എന്നാൽ സമാനമായ ഒരു പരമ്പര പ്രേക്ഷകർക്ക് സമ്മാനമായി നൽകി ഫ്ലവേഴ്സ് ചാനൽ. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വിപരീതമായി ഒരു കുടുംബത്തിലെ സംഭവങ്ങൾ നർമം കലർത്തി അവതരിപ്പിക്കുന്ന പരമ്പരയാണ് “ചക്കപ്പഴം”. “ചക്കപ്പഴം”ത്തിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ “ചക്കപ്പഴ”ത്തിലെ പൈങ്കിളിക്ക് കഴിഞ്ഞു. റേറ്റിങ്ങിലും മുൻനിരയിൽ ആണ് പരമ്പര. ബാലതാരമായി മിനിസ്ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ ശ്രുതി, ആസിഫ് അലി നായകനായ “കുഞെൽദോ ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കാൻ ഇരിക്കുകയാണ്.

ഇപ്പോഴിതാ ശ്രുതിയുടെ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ച്നെ കുറിച്ച് തുറന്നു പറയുകയാണ് താരം. കേട്ടു കേൾവി ആയിരുന്ന കാസ്റ്റിംഗ് കൗച് ജീവിതത്തിൽ നേരിടേണ്ടി വന്ന അനുഭവം താരം വെളിപ്പെടുത്തുന്നു. തമിഴ് സിനിമയിൽ നിന്നുമായിരുന്നു ശ്രുതിക്ക് അത്തരമൊരു അനുഭവം ഉണ്ടായത്. തമിഴിൽ നിന്നും ഒരു അവസരം വന്നപ്പോൾ അഭിനയജീവിതത്തിലെ പുതിയൊരു തുടക്കം ആയിട്ടാണ് താരം അതിനെ കണ്ടത്. സിനിമയുടെ ഫോട്ടോഷൂട്ടും പൂജയും എല്ലാം കഴിഞ്ഞപ്പോൾ ആണ് കാസ്റ്റിംഗ് കൗച് ശ്രുതിക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നത്. പ്ലസ് ടു കഴിഞ്ഞ ഒരു പെൺകുട്ടിയോട് ആണ് സംസാരിക്കുന്നത് എന്ന് യാതൊരു ബോധവുമില്ലാതെ തമിഴിലെ പ്രമുഖനായ ഒരു വ്യക്തി താരത്തിനോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയായിരുന്നു. ആളുകളുടെ ആഗ്രഹങ്ങളെ മുതലെടുക്കാൻ ഒരുപാട് പേരാണ് ചുറ്റിലും ഉള്ളത്. എന്നാൽ അതിനുവേണ്ടി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന് ശ്രുതി തന്റെ നിലപാട് നിലപാട് വ്യക്തമാക്കി. അഭിനയരംഗത്തിന് പുറമെ മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top