Movlog

India

സ്‌ക്രീനിൽ മാത്രമല്ല ശരിക്കും ഞങ്ങൾ ചേച്ചിയും അനിയനാണ് എന്ന് “ചക്കപ്പഴം ” പൈങ്കിളി

മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു പരമ്പരയാണ് “ചക്കപ്പഴം “.പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ,അമ്മായി ‘അമ്മ മരുമകൾ പോരുകളിൽ ഒതുങ്ങാത്ത ,കുടുംബ ബന്ധങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും തനത് ആവിഷ്കാരം ആണ് ഈ സീരിയലിനെ മറ്റു പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് .”ചക്കപ്പഴം ” എന്ന പരമ്പരയിലെ പൈങ്കിളിയെ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാവില്ല .സ്വാഭാവിക അഭിനയത്തിലൂടെ ഒരു വലിയ ആരാധകവലയത്തെ സൃഷ്‌ടിച്ച താരമാണ് പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് .ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന വളരെ രസകരമായ ഒരു കഥാപാത്രം ആണ് പൈങ്കിളി .യഥാർത്ഥ ജീവിതത്തിലും പൈങ്കിളിയെ പോലെ തന്നെയാണ് താൻ എന്ന് ശ്രുതി പറയുന്നു .

ശ്രുതിയുടെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ് .രജനികാന്ത് സിനിമയിൽ സൂപ്പർതാരം ആകുന്നതിനു മുമ്പ് തന്നെ അപ്പൂപ്പൻ അച്ഛനിട്ട പേരായിരുന്നു ഇത് .പ്ലസ് ടു കഴിഞ്ഞത് മുതൽ ശ്രുതി ഒരുപാട് ഒഡീഷനുകൾക്ക് പോയി തുടങ്ങി .തുടർച്ചയായുള്ള ആറു വര്ഷങ്ങളുടെ പരിശ്രമത്തിനു ഒടുവിൽ ആണ് “കുഞെൽദോ ” എന്ന സിനിമയിലേക്ക്  അവസരം ലഭിക്കുന്നത് .മോഡലിങ്ങിലേക്ക് ഇറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയും അങ്ങനെ “ചക്കപ്പഴ “ത്തിലേക്ക് അവസരം ലഭിക്കുകയും ചെയ്തു .

ചക്കപ്പഴം ടീമുമായി വളരെ വലിയ ഒരു ആത്മബന്ധം തന്നെ ആണുള്ളത് എന്ന് ശ്രുതി പറയുന്നു .ഓഫ്‌സ്ക്രീനിലും മോൻ തന്നെ ‘അമ്മ എന്നാണു വിളിക്കുന്നത് .കോവിഡ് കാലത്ത് ലൊക്കേഷനിൽ അധികം ആളുകളുമുണ്ടാവില്ല .അതിനാൽ ഉള്ള ആളുകളുമായി വളരെ അടുത്ത ബന്ധമാണുള്ളത് .പരമ്പരയിൽ വീട്ടിലെ ഏറ്റവും ചെറിയ മകനെ അവതരിപ്പിക്കുന്ന റാഫിയോടാണ് കൂടുതൽ അടുപ്പം എന്ന് ശ്രുതി പറയുന്നു .സ്‌ക്രീനിൽ മാത്രമല്ല ,യഥാർത്ഥ ജീവിതത്തിലും ഞങ്ങൾ സഹോദരി സഹോദരന്മാർ തന്നെയാണെന്നും ശ്രുതി കൂട്ടിച്ചേർത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top