Movlog

Kerala

ഡി കാറ്റഗറി അടഞ്ഞു തന്നെ കിടക്കും ! നാളെ മുതൽ വീണ്ടും ലോക്ക് ഡൗൺ പഴയത് പോലെ

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റിയിട്ട് ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 42 ലക്ഷം കർഷകർ അനർഹം ആയിട്ട് സഹായം കൈപ്പറ്റിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കുമെന്ന് കൃഷിമന്ത്രി പാർലമെന്റിൽ അറിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം വർഷാവർഷം മൂന്നു തുല്യ ഗഡുക്കളായി 6000 രൂപ ആണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ആദായ നികുതി അടയ്ക്കുന്നവർ ആയിരിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങളിലൂടെയാണ് ആണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്. എന്നാൽ നിലവിൽ പദ്ധതിപ്രകാരം പണം ലഭിക്കുന്നവരിൽ 42 ലക്ഷത്തോളം കർഷകർ അർഹത ഇല്ലാത്തവരായി കണ്ടെത്തിയിരിക്കുകയാണ്. തുക തിരികെ പിടിക്കുന്നത് ഉൾപ്പെടെ ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റിൽ നിന്നും സർക്കാർ കുട്ടികൾക്കുള്ള ക്രീം ബിസ്ക്കറ്റ് ഒഴിവാക്കിയിരിക്കുകയാണ്. പൊടിഞ്ഞു പോകുവാൻ ഉള്ള സാധ്യതകൾ ഉള്ളതിനാലാണ് ഒഴിവാക്കിയതെന്ന് സർക്കാർ വിശദീകരിച്ചു. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളുള്ള സ്പെഷ്യൽ കിറ്റാണ് ഓഗസ്റ്റ് ഒന്നു മുതൽ വിതരണം ആരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കായി 1793 രൂപയുടെ സാധനങ്ങൾ അടങ്ങിയ കിറ്റുകളും ലഭിക്കുന്നതാണ്.

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം നികുതി അടയ്ക്കാനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി ഇരിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. വാർഷിക നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും. കോവിഡ് മൂലമുള്ള ലോക്ക്ഡൗണിനെ തുടർന്ന് നികുതി അടയ്ക്കാനുള്ള തീയതി നീട്ടണമെന്ന വാഹന ഉടമകളുടെ ആവശ്യപ്രകാരം ആണ് ഓഗസ്റ്റ് 31 വരെ നീട്ടിയത് എന്ന് മന്ത്രി അറിയിച്ചു. ബക്രീദിന് ശേഷം സംസ്ഥാനത്തെ ലോക്ഡൗണിൽ പുതിയ ഇളവുകൾ ഇല്ല. വാരാന്ത്യ ലോക്ക് ഡൗൺ അതേപോലെ തുടരും. ഇളവുകൾ നൽകിയതിൽ സുപ്രീംകോടതി വിമർശിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം. വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിക്കേണ്ട എന്നാണ് അവലോകനയോഗത്തിൽ തീരുമാനിച്ചത്. ടി പി ആർ നിരക്ക് കുറയാതെ ഉയരുന്നത് സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട് . കൂടാതെ നിലവിൽ തുടരുന്ന ലോക്ക്ഡൗൺ നാളെ മുതൽ പഴയ പോലെ തന്നെ ആയിരിക്കും എന്നുതന്നെ ആണ് അറിയാൻ സാധിക്കുന്നത്. ഡി കാറ്റഗറി അടഞ്ഞു തന്നെ കിടക്കും, കൂടുതൽ ഇളവുകൾ അനുവദിച്ചാൽ വീണ്ടും ടി പി ആർ നിരക്ക് കൂടുകയും മൂന്നാം തരംഗം ആഞ്ഞടിക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top