Movlog

India

സാധാരണക്കാർക്ക് ആശ്വാസമേകി കേന്ദ്ര സർക്കാരിന്റെ “ഉജ്വൽ യോജന ” പദ്ധതി

ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട ഒരു സന്തോഷ വർത്തയാണിപ്പോൾ പുറത്തു വരുന്നത്. ദിനംപ്രതി ഇന്ധന വില വർധിച്ചു വരുന്ന സാഹചര്യത്തിൽ പാചകവാതകത്തിന്റെ വിലയും ഓരോ ദിവസവും വർധിച്ചു വരികയാണ്. കഴഞ്ഞ ഒരു ചെറിയ കാലയളവിൽ ഇരുന്നൂറ് രൂപയോട് അടുത്താണ് ഗ്യാസ് സിലിണ്ടറിന് വില വർധിച്ചത്. ഈ ഒരു സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്വാസമായി മാറിയിരുന്നത് തങ്ങളുടെ ബാങ്ക് അകൗണ്ടിലേക്ക് വന്നു കൊണ്ടിരുന്ന സബ്‌സിഡി തുകയായിരുന്നു. ഈ ഒരു സബ്‌സിഡി തുക നിർത്തലാക്കിയതോടെ സാധാരണക്കാരായ ജനങ്ങൾ ഏറെ ദുരിതത്തിലായി.

സാധാരണക്കാർക്ക് ഗുണകരമായ ഒരു പദ്ധതിയുമായി മുന്നോട്ട് വരികയാണ് കേന്ദ്ര സർക്കാർ. ഉജ്വൽ യോജന എന്ന സൗജന്യ ഗ്യാസ് പദ്ധതി ആണിപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ഈ പദ്ധതി താൽക്കാലികമായി രാജ്യത്തു നിന്ന് പിൻവാങ്ങിയതായിരുന്നു. എന്നാൽ 2021 ബജറ്റ് പ്രഖ്യാപനത്തിൽ ഈ ഒരു പദ്ധതി വീണ്ടും കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് നിർമല സീതാരാമൻ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിട്ട് ഒരു കോടിയോളം വരുന്ന ഉപഭോക്താക്കളെ കൂടി ഈ ഒരു പദ്ധതിയുടെ അംഗങ്ങൾ ആക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇപ്പോഴും വിറകടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നവരെ പദ്ധതിയുടെ ഭാഗം ആക്കാൻ ആണ് സർക്കാരിന്റെ തീരുമാനം. ഇവർക്കെല്ലാം സൗജന്യ ഗ്യാസ് സിലിണ്ടറും, ഗ്യാസ് സ്ടവ് വാങ്ങാനുള്ള പണവുമാണ് ആദ്യ ഘട്ടത്തിൽ സർക്കാർ നൽകുന്നത്. 1600 രൂപയാണ് കേന്ദ്ര സർക്കാരിന്റെ സഹായമായി ഇവർക്ക് ലഭിക്കുക.

നിലവിൽ നമ്മുടെ രാജ്യത്ത് ഈ പദ്ധതിയുടെ കീഴിൽ എട്ടു കോടിയോളം ഉപഭോക്താക്കൾ ഉണ്ട്. സംസ്ഥാനത്ത് ഇരുപതു ലക്ഷത്തോളം സജീവ അംഗങ്ങൾ ആണ് പദ്ധതിക്ക് കീഴിൽ ഉള്ളത്. പദ്ധതിയിൽ ചേരുന്നതിനായുള്ള നടപടിക്രമങ്ങളും തീയതികളും ഒന്നും ഇത് വരെ പുറത്തു വിട്ടിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി സഹകരിച്ച് നടക്കുന്ന ഈ പദ്ധതി പ്രധാനമായും സ്ത്രീകൾക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. ദരിദ്രരായ ആളുകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയിൽ ചേരുന്നതിനായി റേഷൻ കാർഡ്, ബാങ്ക് അകൗണ്ട് വിവരങ്ങൾ, ഫോട്ടോ എന്നിവ കരുതി വെക്കേണ്ടതുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top