Movlog

Kerala

നിങ്ങളുടെ വാഹനത്തിൽ ഇതുപോലുള്ള വസ്തുക്കൾ ഫിറ്റ് ചെയ്തിട്ടുണ്ടോ ? പിടിവീഴും സൂക്ഷിക്കുക – കാരണം ഇതാണ്

പുതിയ ഒരു കാർ സ്വന്തമാക്കിയത്‌ അതിൽ ഇഷ്ടമുള്ള അലങ്കാര വസ്തുക്കൾ വെച്ച് കൂടുതൽ മനോഹരമാക്കാൻ ഉള്ള പ്രവണത പലർക്കും ഉണ്ട്. ഇഷ്ടമുള്ള സ്റ്റിക്കറുകളും, ദൈവത്തിന്റെ മാലകളും, ഇഷ്ടമുള്ള പാവകളും എല്ലാം വെച്ച് കാറിനെ അണിയിച്ചൊരുക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വാഹനങ്ങൾ അലങ്കാരവസ്തുക്കൾ അല്ല മറിച്ചു റോഡിൽ ഒരുപാട് വാഹനങ്ങൾക്കൊപ്പം ഗതാഗതം നടത്തുന്ന ഒന്നാണെന്ന്. ഇത്തരം അലങ്കാര വസ്തുക്കൾ കാരണം പലപ്പോഴും വണ്ടി ഓടിക്കുന്ന ഡ്രൈവറിന്റെ കാഴ്ച തടസ്സപ്പെടാറുണ്ട്. ഇത് റോഡപകടത്തിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.

ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്ന വിധത്തിൽ കാറിനുള്ളിൽ തൂക്കുന്ന അലങ്കാര വസ്തുക്കൾ നിയമവിരുദ്ധമെന്ന് സർക്കാർ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി. പിൻവശത്തെ ഗ്ലാസിലൂടെ ഉള്ള കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള വലിയ പാവകളെ വെക്കുന്നതും കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നത് കണ്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി എടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയത്.

ഇതിനോടൊപ്പം കാറുകളിലെ കൂളിംഗ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും അങ്ങനെ കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ കാഴ്ച മറയാത്ത വിധം വാഹനങ്ങളുടെ ചില്ലുകൾ പൂർണ്ണമായും സുതാര്യമായിരിക്കണം. കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള സ്റ്റിക്കറുകൾ കൂളിംഗ് പേപ്പറുകൾ കർട്ടനുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top