Movlog

Faith

വൃദ്ധന് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇറക്കിവിട്ടു കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ! പിന്നീട് സംഭവിച്ചത്

കെഎസ്ആർടിസിയുടെ നിയമലംഘനങ്ങളും അതിക്രമങ്ങളും എല്ലാം എന്നും വാർത്തകളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. സർക്കാരിനെ വിമർശിക്കുന്നതിനു വേണ്ടിയല്ല എന്നാൽ പൊതുജനങ്ങൾക്ക് എന്നും സഹായമായി നിൽക്കേണ്ട സേവനങ്ങൾ ലഭിക്കാതെ വരുമ്പോൾ ഉള്ള ജനങ്ങളുടെ പ്രതിഷേധം ആണിത്. അത്തരത്തിൽ നിരവധി വിമർശനങ്ങൾ ഇതിനോടകം കെഎസ്ആർടിസിക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ് നിർത്തേണ്ട സ്റ്റോപ്പിൽ നിർത്താതെ ഇരിക്കുക ,സ്റ്റോപ്പിൽ നിന്നും കിലോമീറ്ററുകൾ മാറി ബസ് നിർത്തുക, സ്വകാര്യ ബസുകളുമായി മത്സരിച്ച് അമിതവേഗത്തിൽ വണ്ടിയോടിക്കുക തുടങ്ങി നിരവധി ആരോപണങ്ങളാണ് ദിവസേന കെഎസ്ആർടിസിക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യാത്രക്കാരോട് അപമര്യാദയായി കണ്ടക്ടറും ഡ്രൈവറും പെരുമാറുന്ന വാർത്തകളും ഇതിൽ ഇടം നേടാറുണ്ട്. ഇതിനെല്ലാം അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാന സർക്കാരാണ്. കുറച്ചുകാലങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൃദ്ധനായ യാത്രക്കാരനെ നിർദ്ദേശിച്ച സ്റ്റോപ്പിൽ നിന്നും മാറി ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ട ക്രൂരനായ കണ്ടക്ടറുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിമാനം നിയന്ത്രിക്കുന്ന പൈലറ്റുമാരെക്കാളും അഹങ്കാരവും ജാഡയും ആണ് ചില ബസ് കണ്ടക്ടർമാർക്ക് എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിക്കുന്നത്. ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധികാരികൾ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വിഭാഗക്കാർ ചെയ്യുന്ന തെറ്റിന് കെഎസ്ആർടിസിയെ മുഴുവനും കുറ്റപ്പെടുത്തരുതെന്നും ,ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ ഉണ്ടെന്നും ന്യായീകരിച്ച് നിരവധിപേർ വീഡിയോയ്ക്ക് കമന്റ്മായി എത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top