വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അവധി ആവശ്യപ്പെട്ട ബുംറയുടെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുളള നാലാം ടെസ്റ്റിൽ നിന്ന് ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റ് ബോർഡ് അത് അംഗീകരിക്കുകയും ചെയ്തു. ബുംറയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയാണ് അവധിയെടുത്തത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. മലയാളി നടി അനുപമ പരമേശ്വരനെചേർത്തുള്ള വിവാഹവാർത്തകൾ ആണ് ആദ്യം പ്രചരിച്ചത്.
ഇതിനുമുമ്പും ഇവർ തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ബുമ്രയുടെ വിവാഹ ഫോട്ടോകൾ ആണ്. ഇതോടെ നീണ്ടു നിന്ന വിവാഹ ഗോസിപ്പുകൾക്ക് പരിസമാപ്തി ആയിരിക്കുകയാണ്. സഞ്ജന ഗണേശൻ ആണ് പ്രതിശ്രുത വധു. സ്റ്റാർ സ്പോർട്സിലെ അവതാരിക സഞ്ജന ഗണേശനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ ഒരുപാട് വന്നിരുന്നു. ഒരുപാട് ഐപിഎല്ലുകൾ കവർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകയാണ് സഞ്ജന. ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളേഴ്‌സിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ഒരാളാണ് ജസ്പിത് ബുമ്ര, ക്രിക്കറ്റ് അവതാരിക കൂടിയായ സഞ്ജനയുമായി താരം പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ആരാധകരുടെ ആശംസ പ്രവാഹമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ t20 മത്സരത്തിലും പേസ് ബൗളറായ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. 2019ൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു . അതിൽ പ്രധാന കാരണം ഇതായിരുന്നു. അന്ന് ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമ പരമേശ്വരൻ ആയിരുന്നു. ഇതാണ് ഗോസിപ്പുകൾക്ക് വഴിയൊരുക്കിയത്. എന്നാൽ ബുമ്രയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും പ്രണയം ഒന്നുമില്ല എന്നും അനുപമ പ്രതികരിച്ചിരുന്നു. നടിക്കു പുറമേ എ ബി ഡിവില്ലിയേഴ്സ്, ഹർദിക് പാണ്ഡ്യ, ശിഖാർ ധവാൻ, റോജർ ഫെഡറർ, എംഎസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നത് മറ്റു പ്രമുഖർ. വിവാദങ്ങൾ ഉണ്ടായതോടെ ബുംറ, അനുപമയെ അൺഫോളോ ചെയ്യുകയായിരുന്നു.
