Movlog

Faith

പുനീതിന്റെ എവി കണ്ടു താങ്ങാനാകാതെ കണ്ണീരണിഞ്ഞ ഭാര്യയും സഹോദരനും

കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാറിന്റെ വിയോഗത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല ആരാധകരും സിനിമാലോകവും. വളരെ ആരോഗ്യവാൻ ആയിരുന്ന പുനീത് ഒക്ടോബർ 29നായിരുന്നു ഹൃ ദ യാ ഘാ തത്തെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞത്. 46 വയസായിരുന്നു പ്രായം. വർക്ക് ഔട്ട് ചെയ്യുന്നതിനിടെ അസ്വസ്ഥതകൾ അനുഭവപ്പെട്ട പുനീതിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.

ആരാധകർ “പവർ സ്റ്റാർ” എന്ന് വിശേഷിപ്പിക്കുന്ന പുനീത്, ഇതിഹാസ താരം രാജ് കുമാറിന്റെ മകൻ ആണ്. രാജ് കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയ ആൾ ആണ് പുനീത് രാജ് കുമാർ. ആറു മാസം ഉള്ളപ്പോൾ ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് വളരെ ചെറിയ ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർ താരമായി മാറിയ നടനാണ് പുനീത് രാജ് കുമാർ. “ബെട്ടട ഹൂവ് “എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു താരം.

അച്ഛൻ രാജ് കുമാറിനൊപ്പം നിരവധി സിനമകളിൽ ബാലതാരം ആയി എത്തിയിട്ടുള്ള പുനീത്, 29 ഓളം സിനിമകളിൽ നായകനായി തിളങ്ങിയിട്ടുണ്ട്. “അപ്പു”, “അബി”, “വീര കണ്ണടിഗ”, “മൗര്യ”, “ആകാശ്”, “അജയ്”, “അരസ്”, “വംശി”, “ജാക്കി”, “അഞ്ജനി പുത്ര” എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. കന്നഡ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന നടന്മാരിൽ ഒരാളാണ് പുനീത് രാജ് കുമാർ. ഇന്ത്യൻ സിനിമയ്ക്കു തന്നെ തീരാനഷ്ടമാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

ഈ വർഷം പുറത്തിറങ്ങിയ “യുവരത്ന ” എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്. ബിഗ് സ്ക്രീനിനു പുറമേ “കന്നടഡാ കോട്യാതിപാതി” എന്ന ഗെയിം ഷോയിലൂടെ മിനിസ്ക്രീനിൽ എത്തിയ സൂപ്പർ താരം അഭിനയത്തിന് പുറമെ ഒരു മികച്ച അവതാരകൻ കൂടിയായിരുന്നു. “Who wants to be a millionaire” എന്ന ഇംഗ്ലീഷ് ഷോയുടെ കന്നഡ പതിപ്പായിരുന്നു ഈ ഷോ. പുനീത് രാജ്‌കുമാറിന്റെ സഹോദരൻ ശിവ രാജ്‌കുമാറും പ്രശസ്തനടൻ ആണ്.

1999 ലായിരുന്നു അശ്വിനി രേവന്തിനെ താരം വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്. ധൃതി, വന്ദിത. വെറും ആറു മാസം ഉള്ളപ്പോൾ ആയിരുന്നു സോമശേഖരനെന്ന സംവിധായകൻ പുനീതിനെ”പ്രേമടാ കാണിക്ക” എന്ന ചിത്രത്തിൽ കൊണ്ടുവന്നത്. അച്ഛനോടൊപ്പം 2 ഹിറ്റ് സിനിമകളിലും പുനീത് ബാലതാരമായി അഭിനയിച്ചിരുന്നു. 2002 ൽ പുറത്തിറങ്ങിയ “അപ്പു” എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി താരം അരങ്ങേറ്റം കുറിക്കുന്നത്. വമ്പൻ വിജയമായിരുന്ന ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്യപ്പെടുകയായിരുന്നു.

ഒരു മികച്ച നടൻ മാത്രമല്ല നന്മ നിറഞ്ഞ മനസിന് ഉടമ കൂടിയായിരുന്നു പുനിത് രാജ് കുമാർ. തന്റെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്ന താരമായിരുന്നു പുനീത്. കോവിഡിന്റെ ആദ്യ തരംഗത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയും, വടക്കൻ കർണാടകയിൽ പ്രളയം ഉണ്ടായിരുന്ന സമയത്ത് അഞ്ച് ലക്ഷം രൂപയും നൽകി നാടിനെ സഹായിച്ചിരുന്നു താരം.

ഒരു അനുഗ്രഹീത ഗായകൻ കൂടിയായിരുന്ന പുനീത് ഗായകനെന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലം എല്ലാം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും എന്ന് വർഷങ്ങൾക്കു മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 25 സ്കൂളുകൾ, 1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആയിരുന്നു പുനീത് കുമാർ ചെയ്തത്. തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടം ആണ് പുനീതിന്റെ വിയോഗം.

മ രി ച്ചു കഴിഞ്ഞാൽ കണ്ണുകൾ ദാനം ചെയ്യണം എന്ന് പുനീതിന്റെ വലിയ ആഗ്രഹമായിരുന്നു. 20 തൊട്ട് 30 വയസിനിടയിലുള്ള നാല് യുവാക്കൾക്ക് ആണ് പുനീതിലൂടെ കാഴ്ച ലഭിച്ചത്. ഇതോടെ രാജ് കുമാറിന്റെ കുടുംബത്തിൽ കണ്ണുകൾ ദാനം ചെയ്യുന്ന മൂന്നാമത്തെ അംഗമായി മാറി പുനീത് രാജ്‌കുമാർ. ഇതിനു മുമ്പ് 2006ൽ രാജ് കുമാറും 2017ൽ പുനീതിന്റെ അമ്മ പാർവതമ്മയും ആയിരുന്നു കണ്ണുകൾ ദാനം ചെയ്‌തത്‌. ഇപ്പോഴിതാ പുനീതിന്റെ വിയോഗത്തിന് ശേഷം നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ വീഡിയോ കണ്ട് വികാരാധീനരാകുന്ന ഭാര്യയുടെയും സഹോദരന്റെയും വീഡിയോ ആണ് സങ്കടപെടുത്തുന്നത്.

അദ്ദേഹത്തിന്റെ ബാല്യം മുതൽ അവസാന സിനിമ വരെയുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം ആയിരുന്നു വീഡിയോയിൽ കാണിച്ചത്. ഇത് കാണുവാൻ സഹോദരൻ ശിവ രാജ് കുമാറും ഭാര്യ അശ്വിനിയും ഉണ്ടായിരുന്നു. പുനീതിന്റെ ഓർമ്മകൾ അവരെ നൊമ്പരപ്പെടുത്തി. പുനീതിനെ സ്‌ക്രീനിൽ കണ്ട് കരയുന്ന അശ്വിനിയുടെയും ശിവ രാജ്‌കുമാറിന്റെയും ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top