Movlog

Kerala

രാജപ്പന് വീട് നൽകുമെന്ന വാഗ്ദാനം ആയി ബോബി ചെമ്മണ്ണൂർ..

പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച് എൻ എസ് രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂർ. വേമ്പനാട് കായലിലെ കാവലാളാണ് കോട്ടയം കുമരകം സ്വദേശി രാജപ്പൻ. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പനെ സമൂഹമാധ്യമങ്ങളിലൂടെ ആണ് ലോകമറിഞ്ഞത്. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ കുപ്പി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിച്ചത്. രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിക്കാനാണ് ബോബി എത്തിയത്. എന്നാൽ ഒരു പ്രവാസി മലയാളി അദ്ദേഹത്തിന് വള്ളം സമ്മാനിച്ചതിനാൽ വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു ബോബി ചെമ്മണ്ണൂർ.

ജനിച്ചപ്പോഴേ കാലുകൾ തളർന്നു പോയ രാജപ്പന് മറ്റു ജോലികൾ ചെയ്യാൻ കഴിയാത്തതിനാലാണ് കുപ്പി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തിയത്. രാവിലെ 6 മണി ആകുമ്പോൾ വള്ളവുമായി കായലിൽ ഇറങ്ങുന്ന രാജപ്പൻ മിക്കപ്പോഴും രാത്രി ആകും മടങ്ങിയെത്താൻ. പ്രധാനമന്ത്രിയുടെ മൻകി ബാത്ത് യിലൂടെ രാജ്യശ്രദ്ധ വേമ്പനാടിന്റെ ശുചിത്വ കാവൽക്കാരൻ ആണ് കുമരകം സ്വദേശി ആയ രാജപ്പൻ. കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഉപജീവനം നയിക്കുന്ന രാജപ്പന് പ്രവാസി മലയാളി ശ്രീകുമാർ നായർ എൻജിൻ ഘടിപ്പിച്ച വള്ളം സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന് വീട് നിർമ്മിക്കുവാനുള്ള ധനസഹായവും ആയി മുന്നോട്ടു വരികയാണ് വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ.

കുമരകം കൈപ്പുഴമുട്ട് സ്വദേശി എൻഎസ് രാജപ്പനു ദീർഘനാളായുള്ള ആഗ്രഹങ്ങൾ ആയിരുന്നു എൻജിൻ ഘടിപ്പിച്ച വള്ളവും, ഒരു വീടും. ഇന്ന് ആ സ്വപ്നങ്ങൾ രണ്ടും യാഥാർത്ഥ്യമാകാൻ പോവുകയാണ്. നന്മ നിറഞ്ഞ മനസ്സിനെ തേടി കടൽകടന്നു സഹായങ്ങൾ എത്തി. ബിജെപി നേതാവ് പി ആർ ശിവശങ്കർ മുഖേനയാണ് പ്രവാസി മലയാളിയും ആലപ്പുഴ സ്വദേശിയായ ശ്രീകുമാർ നായർ എൻജിൻ ഘടിപ്പിച്ച പുത്തൻ ബോട്ട് വാങ്ങി കുമരകത്ത് എത്തിച്ചു നൽകിയത്. ഇതിനുപിന്നാലെ ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന സഹായവുമായി കൈപ്പുഴമുട്ടത്ത് എത്തുകയായിരുന്നു. വൈകല്യങ്ങളോട് പൊരുതി ഒന്നര പതിറ്റാണ്ടായി തുടരുന്ന മഹാ ദൗത്യം ഇപ്പോൾ സ്വപ്നസാക്ഷാത്കാരത്തിൽ എത്തി നിൽക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top