Movlog

Kerala

“അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ” ബിരിയാണിക്ക് ഒരു വ്യത്യസ്ത റിവ്യൂ – വൈറൽ

ബിരിയാനിയ്ക്ക് കിട്ടിയ കയ്യടിക്ക് ഇതാ ഒരു മറു ചോദ്യം ! റിവ്യൂവിനെ വലിച്ചു കീറി ഒരു റിവ്യൂ എന്ന് പറഞ്ഞ പോലെ ആയി ഇപ്പൊ കാര്യങ്ങൾ.എന്തായാലും ഓരോ സിനിമയ്ക്കും രണ്ടുവശം കാണും. അത് സത്യമാണ്. അതുപോലേ ഒരു അഭിപ്രായമാണ് ഇത്, അമ്മാളു അമ്മ എന്ന എഫ് ബി അക്കൗണ്ട് വഴി വന്ന ബിരിയാണിയുടെ റിവ്യൂ ഇപ്പോൾ ചർച്ചയാകുന്നത്. റിവ്യൂ വായിക്കാം

“അമ്മാളു അമ്മ എഴുതിയത്… ബിരിയാണി കണ്ടു. ഉള്ളത് പറയാല്ലോ. എന്റെ നസീബ് ഒറ്റ കാരണം കൊണ്ട് വലിയ കുഴപ്പങ്ങൾ ഇല്ലാണ്ട് കയിച്ചിലായി. അല്ല സജിൻ ബാബു, താങ്കൾക്ക് ഇസ്ലാംഫോബിയ ഉണ്ടെന്ന് മനസ്സിലായി, എന്നാലും ആദ്യമായി മലയാളത്തിൽ ഇത്രേം ബോൾഡ് ആയിട്ടൊരു അറ്റംപ്റ് വരുമ്പോ ഇത്തിരി ക്വാളിറ്റിയിൽ സംഭവം എടുത്തൂടെ? കാണുന്നവർക്കും എന്തേലുമൊക്കെ ഒരു നേട്ടം വേണ്ടേ.

മലയാള സിനിമയിൽ അവസാനമായി ഇത്രേം ദുരന്തങ്ങൾ ഒന്നിച്ചു നേരിട്ട നായിക ആകാശദൂത്തിലെ ആനി ആണെന്ന് തോന്നുന്നു. ഹാ എത്ര പരിതാപകരം. ഇതിപ്പോ ഇസ്ലാം എന്ന മതത്തെയാണോ, അതിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയാണോ അതോ ഇവയോടൊക്കെയുള്ള സമൂഹത്തിന്റെ സമീപനത്തെയാണോ, ഇതിൽ ഏതിനെയാണ് സംവിധായകൻ സത്യത്തിൽ വിമർശിക്കാനോ തുറന്ന് കാട്ടാനോ ശ്രമിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് സംശയം ബാക്കിയാണ്.

വല്ലാണ്ട് oppressed ആയിട്ടുള്ള ഒരു മുസ്ലിം വനിത. ഒന്നിനുപുറകെ ഒന്നൊന്നായി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന അവൾ സമൂഹത്തോട് കാണിക്കുന്ന പ്രതിഷേധം വേശ്യവൃത്തി ഒരു മോശം തൊഴിൽ എന്ന ഉൾധാരണ ഉള്ളിൽ പേറിക്കൊണ്ട് അത് തെരെഞ്ഞെടുക്കുകയും, അവസാനം ഒരു ചാപിള്ളയെ ബിരിയാണി ചെമ്പിൽ ഇട്ട് പുഴുങ്ങുന്നു എന്നതുമാണ്. സജിൻ ബാബുവിന് ബിരിയാണി വെച്ച് വലിയ പരിചയമില്ലാഞ്ഞിട്ടാണോ എന്നറിയില്ല എന്നാലും അടുത്ത വട്ടം ബിരിയാണിയിലോട്ട് എന്തേലും ഇടുന്നതിനു മുൻപ് അതിനെ ചെറിയ കഷ്ണങ്ങളായി മുറിക്കാൻ ശ്രെദ്ധിക്കുമല്ലോ.

വേശ്യവൃത്തി ഒരു മോശം തൊഴിൽ ആണെന്ന് ഞാൻ പറയില്ല. ആരുമില്ലാത്ത സ്ത്രീകൾക്ക് അതുമാത്രമാണ് ഏക ആശ്രയം എന്ന് ഒട്ടുമേ സമ്മതിച്ചുതരാനും കഴിയില്ല. തീരെ യോജിക്കാൻ കഴിയാത്തത്, ഖദീജയുടെ sexual liberation ആണ് പ്രൊസ്ടിട്യൂഷൻ എന്ന നിലയ്ക്കുള്ള പൊട്രെയൽ ആണ്. സ്ത്രീകൾക്ക് ലൈംഗിക സുഖത്തിനു ഒരു പുരുഷൻ ഉണ്ടായേ തീരു എന്നൊക്കെയുള്ള ആ മനോവിധി. (വാ പൊത്തി ചിരിക്കുന്നു ) അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ഒരല്പം സത്യസന്ധത എങ്കിലും സിനിമയിൽ വന്നേനെ.

ഇനിയെങ്കിലും ബിരിയാണി വെക്കാൻ അറിയാവുന്നവരെ ഏല്പിക്കുക. വിശേഷിച്ചു അവയിൽ പ്രാമുഖ്യം ഉള്ള സ്ത്രീകളെ. മസാല ശെരിയാവനും ചേരുവകൾ നന്നായി അരിഞ്ഞുകിട്ടാനും അത് ഉപകരിച്ചേക്കാം. ഇത് ചുമ്മാ ഒരു ഹിന്ദു പുരുഷൻ, ഇസ്ലാമിലെ സ്ത്രീവിരുദ്ധത ബിരിയാണി വെച്ച് കുളമാക്കി എന്നല്ലാതെ കൂടുതൽ എന്ത് പറയാൻ. ഇത്രേം പുരുഷവിരുദ്ധത എനിക്ക് പോലും ഇല്ലലോ!! ഈ അവാർഡ് ആണല്ലോ എന്റെ ഡിങ്കാ pk റോസിക്ക് സമർപ്പിക്കപ്പെട്ടത്! “

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top