Movlog

Faith

താമരശേരിയിൽ പാറക്കല്ല് അടർന്ന് വീണു യുവാവ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്…

താമരശ്ശേരി ചുരത്തിൽ പാറയടർന്ന് വീണ് ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് നിലമ്പൂർ സ്വദേശിയായ യുവാവ് മരിക്കാനിടയായ അപകടമുണ്ടായത്. ആശുപത്രിയിൽ വെച്ചാണ് നിലമ്പൂർ സ്വദേശി ആയ അഭിനവ് മരിച്ചത്. താമരശ്ശേരി ചുരത്തിൽ പലതരത്തിലുള്ള അപകടങ്ങൾ പതിവാണെങ്കിലും ഇത്തരത്തിലുള്ള ഒരു അപകടം ഇതാദ്യമായാണ്.

താമരശ്ശേരി ചുരത്തിലെ പതിറ്റാണ്ടുകളായുള്ള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അപകടം. ഇതാദ്യമായിട്ടാണ് പാറക്കല്ല് അടർന്നു വീണ് ഒരു യാത്രക്കാരൻ മരിക്കുന്നത്. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ വെച്ചാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്നു യുവാവ്. ആറാം വളവിലായിരുന്നു പാറക്കല്ല് അടർന്ന് ബൈക്കിന്റെ മുകളിലേക്ക് വീണത്.

പാറക്കൽ അടർന്നു വീണ് മരത്തിനോട് ചേർന്ന് നിൽക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്കുകളേറ്റത്. ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രക്കാരിൽ ഒരാൾ ആയ അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ അപകടത്തെ തുടർന്ന് വലിയ ചർച്ചകൾ ആണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നിരവധി ചുരങ്ങൾ ഈ പ്രദേശത്ത് ഉള്ളതിനാൽ ഇത് പോലുള്ള അപകടസാധ്യതകൾ കൂടുതലാണ്.

ചുരത്തിലെ പ്രദേശവാസികൾക്കും യാത്രക്കാർക്കും ഈ ആശങ്ക തുടരുകയാണ്. ചെറിയ വാഹനങ്ങളും ഭാരമുള്ള വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു വഴിയാണ് ഇത്. ചുരം ദുർബലമാകുന്നുവെന്ന ആശങ്കയുമുണ്ട്. ദേശീയപാതയുടെ ഉദ്യോഗസ്ഥർ അടക്കം വന്നു പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചുരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ട്. ചുരം ബൈപാസ് വേണമെന്ന ശക്തമായ ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

പാറക്കല്ല് അടർന്ന് വീണ ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ അഭിനവ്, എളമ്പര വീട്ടിൽ ബാബുവിന്റെ മകനാണ്. 20 വയസ്സുള്ള അഭിനവ് സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിൽ വിനോദസഞ്ചാരത്തിനായി പോവുകയായിരുന്നു. 26 കാരൻ അനീഷ് ആയിരുന്നു അഭിനവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അനീഷും വണ്ടൂർ സ്വദേശിയാണ്.

അപകടം നടന്ന ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല. ഏപ്രിൽ 16ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പിറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികന്റെ ക്യാമറയിലാണ് പതിഞ്ഞത്. മഴയെ തുടർന്ന് മലമുകളിൽ മരം ഒടിഞ്ഞു വീണു സ്ഥാനചലനം വന്ന കല്ല് ഉരുണ്ടു വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു. അടർന്നു വീണ പാറക്കല്ല് ബൈക്കിലിടിച്ചതോടെ അഭിനവും സുഹൃത്ത് അനീഷും താഴ്ചയിലേക്ക് തെറിക്കുകയായിരുന്നു.

മലമുകളിൽ നിന്ന് 250 മീറ്റർ ഉയരത്തിൽ നിന്ന് അടർന്നു വീണ കല്ലാണിത്.അപകടത്തിനുശേഷം വനം, പൊതുമരാമത്ത് വകുപ്പുകൾ അന്വേഷണം നടത്തിയിട്ടുണ്ട്. സമാനമായി മരം വീണോ മറ്റു കാരണങ്ങൾ കൊണ്ടോ മറ്റ് എവിടെയെങ്കിലും കല്ലുകൾക്ക് സ്ഥാനചലനം നിലനിൽക്കുന്നുണ്ടോ എന്നതിന്റെ വിശദമായ പഠനത്തിന് ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top