Movlog

Movie Express

എന്റെ ഗാനം ഹിറ്റ് ആയ സന്തോഷം കാണാൻ എന്റെ ശ്രീ ഇല്ല എന്നൊരു വിഷമം ഉണ്ട് അവളെ ഓർക്കാത്ത ദിനമില്ല – ഇന്നും എന്നും മിസ് ചെയ്യുന്നു

ഒരു കാലത്ത് വളരെയധികം ഹിറ്റായ പാട്ട് ആയിരുന്നു ദേവദൂതർ പാടി എന്ന ഗാനം. ഇപ്പോൾ വീണ്ടും ആ പാട്ട് തിരികെ എത്തിയിരിക്കുകയാണ്.പഴയ മധുരം ഒട്ടും കുറയാതെ തന്നെയാണ് പുതിയ ഗാനവും എത്തിയിരിക്കുന്നത്. ഉത്സവപ്പറമ്പിലെ ഗാനമേള വേദികളിൽ മുഴങ്ങി കേട്ടിരുന്ന ഒരു പാട്ടായിരുന്നു. ഇപ്പോൾ അടിപൊളി ഒരു സ്റ്റെപ്പ് കൂടി ചാക്കോച്ചൻ നൽകിയിരിക്കുകയാണ്. ഔസേപ്പച്ചൻ ഈണം നൽകിയ ഓ എൻ വി എഴുതിയ 1985 ഇൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ പാട്ട് ആയിരുന്നു ഇത്. ആ സൗന്ദര്യം ഒട്ടും ചോരാതെ തന്നെയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ചാക്കോച്ചൻ ഈ പാട്ട് മനോഹരം ആക്കിയിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പാട്ടിന്റെ പിന്നണിയിൽ എത്തുന്ന പ്രിയ ഗായകൻ ബിജു നാരായണൻ ആണ്. യേശുദാസ് പാടി ഹിറ്റാക്കിയ പാട്ട് വളരെ മികച്ച രീതിയിൽ തന്നെയാണ് ബിജു നാരായണൻ മനോഹരമാക്കി ഇരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. പഴയകാലത്തെ പാട്ടുകൾ റീമിക്സുകളുടെ മേമ്പൊടി ചേർത്ത് പുതിയ കുപ്പിയിലാക്കുക എന്നത് ഇപ്പോൾ പതിവാണ്. ഈ പാട്ട് കഥയെ കുറിച്ചാണ് ബിജു സംസാരിക്കുന്നത്. പഴയ പാട്ടിനെ പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് പുതിയകാലത്തെ പാട്ടിന്റെ അലങ്കാരങ്ങൾ ഒന്നും ചേർക്കാതെ ഓർക്കസ്ട്രേഷൻ നൽകിയാണ് ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

പഴയകാലത്തെ ഹിറ്റ് പാട്ടുകൾ പുനർ അവതരിപ്പിക്കുമ്പോൾ വെറുതെ അതിനെ നശിപ്പിക്കണമായിരുന്നോ എന്നായിരിക്കും പലരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചോദ്യം. ഇവിടെ അങ്ങനെയൊരു ചോദ്യം ആരും പ്രതീക്ഷിക്കും. പക്ഷേ ഔസേപ്പച്ചൻ സാറിന്റെ ഈണവും ദാസേട്ടന്റെ വോയിസ്സും ആയി ജീവൻ നൽകിയ പാട്ടിന് ഞങ്ങളങ്ങനെ മോശമാക്കിയില്ല. ഒരു അലങ്കാരങ്ങളും പുതിയകാലത്തെ പാട്ടിന് ചേർത്തിട്ടില്ല. തനിമയും താളവും ഒട്ടുംതന്നെ ചോരാതെയാണ് പാട്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. വലിയ സ്വീകാര്യതയും നേടി കഴിഞ്ഞു.

വീണ്ടും എന്റെ ഗാനം ഹിറ്റ് ആയ സന്തോഷം കാണാൻ എന്റെ ശ്രീ ഇല്ല എന്നൊരു വിഷമം ഉണ്ട്. അവൾ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ. അവളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല എന്നാണ് ബിജു നാരായണൻ പറയുന്നത്. ഔസേപ്പച്ചൻ ഹാപ്പി ആണെന്ന് ഇതിനോടകം തന്നെ പറഞ്ഞിരുന്നു. നീ വൃത്തിയായി ചെയ്തു എന്നാണ് എന്നെ ഫോൺ വിളിച്ച് പറഞ്ഞത്. വെറും ഒരു പാട്ട് അല്ല ഇത് എനിക്ക്. ഞാനുമായി ആത്മബന്ധമുള്ള ഒരു മ്യൂസിക്കൽ മാസ്റ്റർ പീസ് ആണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ ഞാനത് പാടിയിട്ടുണ്ട്. അന്ന് പാടിയ പാട്ട് ഞാൻ വർഷങ്ങൾക്കിപ്പുറം എന്റെ ശബ്ദത്തിലൂടെ തന്നെ പുനർജനിച്ച് കേൾക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക ഓർമ്മ തന്നെയാണ്. മോനെ ചാക്കൊച്ച പൊളിച്ചു മോനെ എന്നാണ് പറഞ്ഞത്. ചാക്കോച്ചന്റെ എനർജി ലേഖകൻ മനസ്സിലാക്കിത്തരുന്ന ഒരു പാട്ടായിരുന്നു. ആ ഡാൻസ് സ്റ്റെപ്പിനും കഴിഞ്ഞിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top