Movlog

India

ഓടുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം ! ഇതുകണ്ട് നാട്ടുകാർ ചെയ്ത പണി കണ്ടോ – വീഡിയോ വൈറൽ

നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയും തന്നെയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണം. യൗവനത്തിന്റെ ആവേശം കാരണം ഇരുചക്രവാഹനങ്ങളിൽ മിന്നൽ വേഗത്തിൽ പായുന്ന യുവാക്കളും അവർ ഉണ്ടാക്കുന്ന അപകടങ്ങളും നമ്മുടെ വാർത്തകളിൽ സ്ഥിര സാന്നിധ്യമാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സിനിമാരംഗം പോലെ ഓടുന്ന ബൈബിൾ സ്നേഹ പ്രകടനം നടത്തുന്ന കമിതാക്കളുടെ വീഡിയോ ആണ്. പരിസരം പോലും നോക്കാതെ ബൈക്കിലിരുന്ന് സ്നേഹപ്രകടനം നടത്തുന്ന സംഭവം ബീഹാറിലെ ഗയ ജില്ലയിലാണ് നടന്നത്. ഇവരുടെ അസാധാരണമായ പെരുമാറ്റം കണ്ട് ബൈക്ക് തടഞ്ഞ് നാട്ടുകാർ ഇടപെടുകയായിരുന്നു.

റോയൽ എൻഫീൽഡ് ബൈക്കിൽ ആയിരുന്നു കമിതാക്കൾ സ്നേഹാർദ്രമായ യാത്ര നടത്തിയത്. വാഹനമോടിക്കുന്ന യുവാവിന്റെ നേരെ നോക്കി പെട്രോൾ ടാങ്കിൽ ആണ് യുവതി ഇരിക്കുന്നത്. പരസ്യം ആയുള്ള ഇവരുടെ സ്നേഹം പ്രകടനങ്ങൾ കണ്ട നാട്ടുകാർ ആദ്യം അമ്പരന്നു. അസാധാരണമായ അവരുടെ യാത്ര മറ്റുചിലർ വീഡിയോയിൽ പകർത്തി. സമൂഹത്തിൽ അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞായിരുന്നു നാട്ടുകാർ ഇവരുടെ ബൈക്ക് തടഞ്ഞത്. പോലീസിനെ വിളിക്കുമെന്നും നാട്ടുകാർ ഭീഷണിപ്പെടുത്തി. എന്നാൽ പോലീസിനെ വിളിക്കരുതെന്നും ഇനി സംഭവസ്ഥലത്തേക്ക് ഒരിക്കലും വരില്ലെന്നും അവർ അപേക്ഷിച്ചു. വീഡിയോ ചിത്രീകരിക്കുന്നതിന് ബൈക്കിലിരുന്ന സ്ത്രീ ചോദ്യം ചെയ്യുന്നുമുണ്ട്.

വീഡിയോ വൈറലായതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് സംഭവം. കമിതാക്കളെ ചോദ്യംചെയ്ത നാട്ടുകാരെ വിമർശിക്കുന്ന ഒരു വിഭാഗവുമുണ്ട്. ഓടുന്ന വാഹനത്തിൽ അശ്രദ്ധമായി ഇത്തരം പ്രകടനം നടത്തിയ കമിതാക്കളെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്. സദാചാരപോലീസ് ചമയുന്നതിനു പകരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നത് എന്നതിൽ തർക്കമില്ല. ഇത്തരം അശ്രദ്ധമായ പ്രവർത്തികൾ ആണ് ജീവനു വരെ ആപത്ത് ആവുന്ന വലിയ അപകടങ്ങൾ ആയി മാറുന്നത്. ഒരു നിമിഷത്തെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവൻ പണയം വെച്ചുള്ള ഇത്തരം അഭ്യാസങ്ങൾ അരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top