Movlog

Movie Express

ബിഗ് ബോസ് 3 മത്സരാർത്ഥികൾ ഇവർ ? ലിസ്റ്റ് പുറത്ത് !

ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ബിഗ് ബോസ്. ലാലേട്ടന്റെ അവതരണമികവിലും, ഷോ യുടെ ട്വിസ്റ്റ് കളും എന്നും ചർച്ചകളിൽ നിൽക്കാറുണ്ട്. ഇപ്പോൾ ഇതാ സീസൺ 3 ഇറങ്ങാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയ താരം ടോവിനോ ബിഗ് ബോസ് ന്റെ 3rd സീസൺ ലോഗോ പ്രകാശനം ചെയ്തത്. ലാലേട്ടൻ തന്നെയാണ് ഇക്കുറിയും പ്രോഗ്രാമിന്റെ അവതാരകൻ ആയി ഉണ്ടാകുക എന്നും വീഡിയോ യിൽ പറയുന്നു.

എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ആരാധകർ തന്നെ ഫാൻസ്‌ പേജുകളിൽ ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞു ഇത്തവണ ആരൊക്കെയാണ് ബിഗ് ബോസ് ൽ എത്തുക എന്നത്. ഏറെ ശ്രദ്ധേയമായ ലിസ്റ്റ് തന്നെയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ തിരിച്ചെത്തുന്നു, നമ്മുടെ ഏഷ്യാനെറ്റിൽ എന്ന ടൈറ്റിലിൽ ആണ് വീഡിയോ എത്തിയിരിക്കുന്നത്. ഞാനും ഉണ്ടാകും എന്ന് തന്നയാണ് ലാലേട്ടൻ പറഞ്ഞിരിക്കുന്നത്, സീസൺ 3 ഉടൻ എത്തുന്ന തയ്യാറെടുപ്പുകളില് ആയത് കൊണ്ട് തന്നെ ആരാധകർ അവശത്തിൽ ആണ്.

ഇത്തവണ ചാനൽ ഷോകളിലൂടെ പരിചിതനായ ഏവരുടെയും പ്രിയ താരം ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, രശ്മി നായർ, സീമ വിനീത്, അർച്ചന കവി, ബോബി ചെമ്മണ്ണൂർ, അനാലി മരയ്ക്കാർ എന്നിവരെല്ലാം എത്തും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ലോക്കഡൌൺ വന്നപ്പോഴാണ് ബിഗ് ബോസ് സീസൺ 2 നിർത്തിയത്, അത് കൊണ്ട് തന്നെ സീസൺ 2 വിലെ ആളുകളെ ഉൾക്കൊള്ളിക്കണം എന്ന അഭ്യർത്ഥനയും ഉണ്ട്. കരിക്ക് ടീം ജോർജ് ബിഗ് ബോസിൽ എത്തണം എന്ന് ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ട്, കൂടാതെ ഒരുപാട് ടിക് ടോക് പ്രമുഖരെയും ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട് ആരാധകർ. വരും ദിവസങ്ങളിൽ കണ്ടറിയാം ആരൊക്കെ എത്തും, ആരൊക്കെ പുറത്തതാകും എന്ന്

ഫ്ലവർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക്കിൽ ആരാധകരുടെ പ്രിയ താരമായ തങ്കച്ചൻ ചേട്ടൻ സീസണിൽ എത്തണമെന്ന് ആരാധകർ ആഗ്രഹിക്കുന്നത്, ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യയ്ക്കും ആരാധകർ ഏറെ. ചക്കപ്പഴം ഫെയിം റാഫിയും സീസണിൽ എത്തിയാൽ പരുപാടി ഉഷാറാകും എന്നാണ് ആരാധക പക്ഷം. ചെറിയ ചെറിയ വീഡിയോകളിൽ കൂടി മലയാളികളുടെ ഇഷ്ട്ട കഥാപത്രമായ ജോസഫ് അന്നംക്കുട്ടി ജോസഫ് , രഹ്ന ഫാത്തിമ, മോഹൻ വൈദ്യർ എന്നിവരുടെ പേരുകളും ലിസിറ്റിൽ പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇനി കളി മാറും എന്ന ടാഗ് ലൈൻ തന്നെയാണോ ഇത്തവണയും എന്ന് കണ്ടറിയാം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top