Movlog

Kerala

ചേട്ടൻ വേറെ മൂഡിലാ “നീ എന്റെ കണ്ണിലേക്ക് നോക്ക് ” എന്തൊരു സുന്ദരനാ ഇങ്ങനെ നോക്കാൻ – മണിക്കുട്ടനെ പുകഴ്ത്തി ഋതു

മലയാളികൾ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ 3 അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ്. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. വാശിയേറിയ മത്സരമാണ് ഷോയിൽ നടക്കുന്നത്. മണിക്കുട്ടൻ, നോബി, ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണൻ തുടങ്ങി സിനിമാസീരിയൽ രംഗത്തെ പ്രശസ്തർ ആണ് ഇത്തവണ മത്സരിക്കാൻ എത്തിയത്. മത്സരാർത്ഥികൾ എല്ലാം ഒരു വീടിനകത്തു നൂറു ദിവസം കഴിയുന്ന വ്യത്യസ്തമായ ഒരു ഷോ ആണ് ബിഗ് ബോസ്. ദിവസവും മത്സരാർത്ഥികൾക്ക് ഓരോ ടാസ്ക് നൽകും. മത്സരങ്ങൾക്ക് പുറമെ മത്സരാർത്ഥികൾ തമ്മിൽ ഉള്ള സൗഹൃദവും പിണക്കവും എല്ലാം ഈ ഷോയെ വേറിട്ടതാക്കുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് ബിഗ് ബോസ് ഹൗസിലെ വീക്കിലി ടാസ്ക് ആണ്. മത്സരാർത്ഥികളെ ഗ്രൂപ്പ് ആയി തിരിച്ച് ഉള്ള മത്സരമാണ് ഇത്. വീക്കിലി ഇത്തവണത്തെ ടാസ്കിന്റെ പേര് “ദേവാസുരം” എന്നാണ്. ടാസ്കിൽ മണിക്കുട്ടനെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഋതുവിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഋതു മാത്രമല്ല മറ്റു മത്സരാർത്ഥികൾ എല്ലാവരും ശ്രമിച്ചിട്ടും ഒരു ചലനവും ഉണ്ടായില്ല താരത്തിന്. മണിക്കുട്ടനെ ചിരിപ്പിക്കാൻ സകല അടവും ഋതു പ്രയോഗിക്കുന്നുണ്ടെങ്കിലും യാതൊരു ഭാവ വ്യത്യാസവും താരത്തിന്റെ മുഖത്തുണ്ടായില്ല. ഇവരുടെ കോമ്പിനേഷൻ സീനുകൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമെന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

വളരെ വ്യത്യസ്തമായ ഒരു ടാസ്ക് ആണ് “ദേവാസുരം”. കൊട്ടാരത്തിലെ ദേവന്മാരും അസുരന്മാരും ആണ് രണ്ടു ടീമുകൾ. അനൂപ് കൃഷ്ണൻ, ഋതു മന്ത്ര , ഡിംപിൾ ബാൽ, മിഷേൽ, സായി വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോൺ, ലക്ഷ്മി ജയൻ എന്നിവരായിരുന്നു അസുരൻ ടീമിൽ. ഫിറോസ് ഖാൻ, സജിന, മണിക്കുട്ടൻ, ഭാഗ്യലക്ഷ്മി, സൂര്യ, നോബി, റംസാൻ, മജിഷ്യ, സന്ധ്യ എന്നിവരായിരുന്നു കൊട്ടാരം അന്തേവാസികൾ. കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതായിരുന്നു അസുരന്മാർക്ക് ഉള്ള ടാസ്ക്. ഈ ടാസ്ക് വിജയിക്കുന്നതിലൂടെ പോയിന്റ് നേടും എന്ന് മാത്രമല്ല ചിരിച്ച അംഗം അസുരൻ ടീമിലെത്തുകയും ചെയ്യും. വളരെ രസകരമായ വേഷവിധാനത്തിലാണ് ഈ ടാസ്ക് നടന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top