Movlog

Movie Express

ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെയുടെ റിസൾട്ട് പുറത്തുവന്നു – സീസൺ ത്രീ യുടെ താരവും കപ്പ് ഉയർത്തിയതും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യത്തെ രണ്ടു സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസൺ 3. സിനിമാ- സീരിയൽ രംഗത്തെ പ്രശസ്തരായ പല താരങ്ങളും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥിയാണ് സിനിമാതാരം മണിക്കുട്ടൻ.

അങ്ങനെ വലിയൊരു കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് സീസൺ ത്രീ യുടെ ഗ്രാൻഡ് ഫിനാലെ എത്തിയിരിക്കുകയാണ്. ഇത്തവണ ആരായിരിക്കും കപ്പ് എടുക്കുക എന്നത് വലിയൊരു ചോദ്യചിഹ്നമായിരുന്നു. എന്നാൽ അവസാനം അത് മണികുട്ടനിലേക്ക് തന്നെ മലയാളി പ്രേക്ഷകർ എത്തിച്ചു എന്നത് വലിയൊരു സംഭവമായി ആണ് എല്ലാവരും കരുതുന്നത്.

മണിക്കുട്ടന്റെ മീശ പിരിച്ച് സൂര്യ – മണിക്കുട്ടനു മീശ പിരിച്ചു കൊടുത്തു വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് സൂര്യ. സൂര്യയും മണിക്കുട്ടനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്ത ഈ സംഭവം നടന്നത്. കിടിലൻ ഫിറോസ് ആകെ ഡൗൺ ആണല്ലോ എന്ന് മണിക്കുട്ടൻ പറയുമ്പോൾ സൂര്യ അതിനു മറുപടി നൽകുകയായിരുന്നു. പിന്നീട് കണ്ണാടിയിൽ നോക്കി മണിക്കുട്ടൻ മീശ പിരിച്ചപ്പോൾ ഒരു വശത്തെ പിരിച്ചില്ലെന്ന് സൂര്യ ചൂണ്ടികാണിച്ചു. മണിക്കുട്ടന്റെ മീശ പിരിക്കാൻ കൈ തരിക്കുകയാണെന്ന് സൂര്യ പറഞ്ഞു. അത്രയ്ക്ക് തരിക്കുന്നുണെങ്കിൽ പിരിച്ചോ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് മണിക്കുട്ടൻ നിന്ന് കൊടുക്കുകയായിരുന്നു.

മണിക്കുട്ടന്റെ സമ്മതം കിട്ടിയതോടെ ഒട്ടും വൈകാതെ സൂര്യ മണിക്കുട്ടന്റെ മീശ പിരിക്കുകയായിരുന്നു. ഇനിയും മീശ പിരിക്കാൻ വരുമെന്നും സൂര്യ പറഞ്ഞു. ആയിക്കോട്ടെ എന്ന് മണിക്കുട്ടനും മറുപടി നൽകി. മണിക്കുട്ടന്റെയും സൂര്യയുടേയും ഈ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ രസകരമായ കമന്റുകൾ ആണ് വീഡിയോടെ കീഴിൽ പ്രത്യക്ഷപ്പെടുന്നത്. സൂര്യയുടെ അടുത്ത കവിത ഇനി മണിക്കുട്ടന്റെ മീശയെക്കുറിച്ച് ആയിരിക്കും എന്ന് പലരും അഭിപ്രായപ്പെട്ടു. ഇരുവരും കണ്ണിൽ നോക്കി സംസാരിക്കാറില്ല എന്നും പരസ്പരം കണ്ണിൽ നോക്കി സംസാരിച്ചാൽ തീരുന്ന ബലം പിടുത്തമേയുള്ളൂ രണ്ടാൾക്കും എന്നായിരുന്നു മറ്റൊരു കമന്റ്. ബിഗ് ബോസിന്റെ ആദ്യത്തെ സീസണിൽ പേളി മാണിയും ശ്രീനിഷും പ്രണയിച്ചത് പ്രേക്ഷകർ ഒരുപാട് ആസ്വദിച്ചിരുന്നു. അതു പോലൊരു പ്രണയം ഈ സീസണിലും ആവർത്തിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top