Movlog

Movie Express

അവർ വെക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് ഭാഗ്യലക്ഷ്മി ! പിന്നെ സംഭവിച്ചത് ഇതാണ്

ബിഗ് ബോസ് മലയാളം സീസൺ 3 ലെ 46 മത്തെ ദിവസം സംഭവബഹുലമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓരോ പ്രശ്നങ്ങളാണ് ബിഗ് ബോസ് ഹൗസിനകത്ത് നടക്കുന്നത്. പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ ആണ് പല പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നതും. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നു വന്ന മത്സരാർത്ഥി ആണ് ഫിറോസും ഭാര്യ സജ്നയും. ഇരുവരെയും ഒരു മത്സരാർത്ഥി ആയിട്ടാണ് ബിഗ് ബോസിൽ പരിഗണിക്കുന്നത്. മറ്റു മത്സരാർത്ഥികളുടെ പിന്നാലെ പോയി അവരെ പ്രകോപിപ്പിക്കുകയാണ് ഫിറോസിന്റെ പ്രധാന പരിപാടി. ഫിറോസും സജ്നയും വന്ന ഉടനെ വളരെ മികച്ച രീതിയിൽ ആയിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. ഇവർ വന്നതിനു ശേഷം ആണ് ബിഗ് ബോസിന് ഒരു ജീവൻ വെച്ചതെന്ന് ആയിരുന്നു ആരാധകരുടെ അഭിപ്രായം.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള ഫിറോസിന്റെ പെരുമാറ്റം ബിഗ് ബോസ് അംഗങ്ങൾക്ക് മാത്രമല്ല പ്രേക്ഷകർക്കും രസിക്കുന്നില്ല. യാതൊരു കാരണങ്ങളില്ലാതെ മറ്റു മത്സരാർത്ഥികളെ പ്രകോപിപ്പിക്കുന്നത് ബിഗ് ബോസ് അംഗങ്ങളെയും പ്രേക്ഷകരെയും അസ്വാരസ്യപ്പെടുത്തുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ ക്യാപ്റ്റൻ ആക്കാനും ക്യാപ്റ്റൻ ആയാൽ എല്ലാവരെയും കൊണ്ട് പണി എടുപ്പിക്കുന്നത് കാണിച്ചു തരാം എന്നും ആണ് ഫിറോസ് ഖാൻ പറയുന്നത്. യാതൊരു പണിയും ചെയ്യാതെ ഭക്ഷണം കഴിച്ചിരിക്കുന്നവർ ആണ് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും എന്ന് ഫിറോസ് ഖാൻ ആക്ഷേപിച്ചു. കിച്ചന്റെ അധികാരം ഇപ്പോൾ സജ്‌നയ്ക്കും ഫിറോസിനും ആണ്. ഫിറോസ് ഖാൻ പറഞ്ഞത് കേട്ടിട്ട് ഇനി അവിടെ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന നിലപാടിലാണ് ഭാഗ്യലക്ഷ്മി.

കിച്ചൻ അധികാരത്തിൽ നിന്നും ഫിറോസും സജ്നയും മാറുന്നത് വരെ ഭക്ഷണം കഴിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ക്യാമറയ്ക്ക് മുമ്പിൽ എത്തിയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവരും ബിഗ് ബോസിൽ പണി എടുക്കാതിരിക്കുകയാണെന്നും വെറുതെ കുശുമ്പ് പറഞ്ഞിരിക്കുകയാണ് എന്നും ഫിറോസ് പറയുന്നു. ഇതിനിടയിൽ സന്ധ്യ വിതുമ്പുന്നതും കാണാം. കിടിലൻ ഫിറോസ് , ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവരെയാണ് ഫിറോസ് ഖാൻ ഉന്നം വെക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top