Movlog

Health

ചെവിയിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

മനുഷ്യന്റെ ചെവിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ചെവിയുടെ പാട തൊട്ട് ഉള്ളിലേക്കുള്ള ഭാഗമാണ് നടുഭാഗം ആയി കണക്കാക്കുന്നത്. ഈ ഭാഗത്തിന്റെ ഒരു വശം മൂക്കിലേക്കും മറു വശം ചെവിയുടെ പിന്നിലുള്ള തലയോട്ടിയുടെ ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരു ഭാഗത്ത് ഇൻഫെക്ഷൻ വരുമ്പോൾ ആണ് പൊതുവെ ചെവിയൊലിപ്പും ബാക്കിയുള്ള അസുഖങ്ങളും ഉണ്ടാവുന്നത്. ഈ ഭാഗത്തിലേക്ക് ഇൻഫെക്ഷൻ വ്യാപിക്കുമ്പോൾ ആദ്യം നീർക്കെട്ട് ഉണ്ടാവുന്നു. ഈ നീർക്കെട്ട് വരുമ്പോൾ അത് നിറഞ്ഞു പിന്നീട് പഴുപ്പായി മാറുന്നു. പിന്നീട് അത് പൊട്ടി ഒലിച്ച് ചെവിയുടെ കനാൽ വഴി പുറത്തേക്ക് വരുന്നു. ചെവിയുടെ പാടയിൽ ഒരു ചെറിയ ദ്വാരത്തിലൂടെ ആണ് ഇത് ഒലിച്ചു വരുന്നത്. ഇങ്ങനെയാണ് ആദ്യമായി ചെവിയിലെ ഇൻഫെക്ഷൻ രൂപപ്പെടുന്നത്.

ഇൻഫെക്ഷൻ തുടർന്ന് ഉണ്ടാവുമ്പോൾ പാടയിലെ ദ്വാരം വലുതാവുകയും അത് വലിയ അസുഖങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നു. ക്രോണിക് ഒറ്റയ്റ്റിസ് മീഡിയ എന്നാണീ അസുഖങ്ങളെ വിശേഷിപ്പിക്കുന്നത്. പൊതുവെ സൈനസും, അലർജിയും, മൂക്കിലെ അസുഖങ്ങളും കാരണം ആയിരിക്കും ചെവിയിലേക്ക് ഇൻഫെക്ഷൻ വ്യാപിക്കുന്നത്. ഈ അസുഖത്തെ രണ്ടായി തരം തിരിക്കാം. ആദ്യത്തെ വിഭാഗം സേഫ് ടൈപ്പ് ആണ്. ചെവിയിൽ ഉണ്ടായ ശാശ്വതമായ ദ്വാരം കാരണം അവിടെയുള്ള എല്ലുകൾക്ക് ചെറിയ തകരാറുകൾ സംഭവിക്കുവാൻ സാധ്യതയുണ്ട്. അൺസേഫ് ടൈപ്പ് അസുഖങ്ങളിൽ കൊളോസ്റ്റിയോടോമ എന്ന ഒരു വളർച്ച ഉണ്ടാവുന്നു. ഈ വളർച്ച വലുതാവും തോറും ദ്വാരത്തിനടുത്തുള്ള എല്ലാ എല്ലുകളും ദ്രവിച്ചു പോകും. ഇത് തലച്ചോറിലേക്ക് വരെ ബാധിക്കാവുന്നതിനാൽ ആണ് അൺസേഫ് എന്ന് പറയുന്നത്.

ചെവിയുടെ കനാൽ വൃത്തിയാക്കി എൻഡോസ്കോപ്പി വഴിയോ മൈക്രോസ്കോപ് വഴിയോ പരിശോധിച്ചാണ് പാടയിൽ ദ്വാരമോ വളർച്ചയെ ഉണ്ടോ എന്ന് കണ്ടെത്തുന്നത്. പൊതുവെ ചെവിയുടെ പാടയ്ക്ക് റീജൺറേറ്റിവ് കപ്പാസിറ്റി ഉള്ളതിനാൽ ആദ്യമൊക്കെ ഇൻഫെക്ഷൻ വരുമ്പോൾ കൃത്യമായി സൂക്ഷിച്ചാൽ ആ ദ്വാരം പഴയ പോലെ അടയുന്നതാണ്. എന്നാൽ തുടരെ ഇൻഫെക്ഷൻ വരികയാണെങ്കിൽ ദ്വാരം ശാശ്വതമായി നിലനിൽക്കുകയും ചികിത്സ തേടേണ്ടിയും വരും. ചെവിയുടെ പിൻവശത്തുള്ള ഒരു പേശിയിൽ നിന്നും പാട എടുത്ത് ദ്വാരം അടയ്ക്കുന്ന സർജറികൾ ആണ് ഇപ്പോൾ ചെയ്തു വരുന്നത്.

ചെവിയൊലിപ്പുള്ളവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും ബഡ്‌സോ മറ്റു സാധനങ്ങളോ ഉപയോഗിച്ച് ചെവി ക്‌ളീൻ ചെയ്യാതിരിക്കുക. ചെവിയിൽ ഒലിപ്പ് ഉള്ള സമയത്ത് ഇങ്ങനെ ചെയ്യുന്നതിലൂടെ ഇൻഫെക്ഷൻ കൂടുകയേ ഉള്ളൂ. ചെവിയൊലിപ്പ് ഉള്ള സമയത്ത് ചെവിക്കുള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കണം. കുളിക്കുമ്പോൾ ചെവിയിൽ പഞ്ഞി വെച്ച് വെള്ളം കയറുന്നില്ല എന്ന് ഉറപ്പു വരുത്തണം. വൈദ്യസഹായം തേടാതെ ഒരു ഇയർ ഡ്രോപ്‌സും ഉപയോഗിക്കരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top