Movlog

Kerala

ബിൻസിയെ കുറിച്ചുള്ള ബാബുരാജിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ മികച്ച ചിത്രങ്ങളായിരുന്നു “മഹേഷിന്റെ പ്രതികാരം”, “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്നീ സിനിമകൾ. നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത ഈ ചിത്രങ്ങൾക്കുശേഷം ഇതേ ടീം അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് “ജോജി”. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഓടിടി റിലീസ് ആയിട്ട് പോലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് പുറത്തുനിന്നും പോലും മികച്ച അഭിപ്രായങ്ങൾ നേടുകയാണ് ഫഹദ്ഫാസിൽ ചിത്രമായ “ജോജി”.

ഫഹദ് ഫാസിലിനെ കൂടാതെ നടി ഉണ്ണിമായയും ബാബുരാജും ആണ് രണ്ടു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാണ് ജോമോൻ എന്ന കഥാപാത്രം. ഇപ്പോഴിതാ സിനിമയിലെ തന്റെ കുടുംബം തകർത്തത് ബിൻസി എന്ന കഥാപാത്രം ആണെന്ന് തുറന്നു പറയുകയാണ് ബാബുരാജ്. തന്റെ ഏറ്റവും പുതിയ കുറിപ്പിലാണ് ബാബുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. പനചെൽ തറവാടിന്റെ തകർച്ചയ്ക്ക് കാരണം ജയ്സൺ കൂട്ടിക്കൊണ്ടുവന്ന് ബിൻസി ആണ്. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി സ്ട്രിക്റ്റ് ആയിട്ടാണ് വളർത്തിയത് എന്നും ബിൻസി കുടുംബത്തിൽ വന്നു കയറിയപ്പോൾ തന്നെ തന്റെ ഭാര്യ ഗ്രേസി വീടുവിട്ടു പോയത് എന്നും ബാബുരാജ് തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

തന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് എന്നും അവസാനം സ്വത്തുക്കളെല്ലാം അവർക്കു മാത്രമായി എന്നും ബാബുരാജ് കുറിപ്പിൽ വ്യക്തമാക്കി. ബാബുരാജിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിനിമ കണ്ട നിരവധി ആളുകൾ ആണ് ബാബുരാജിന്റെ കുറിപ്പിന് കീഴിൽ കമന്റുകൾ പങ്കു വെക്കുന്നത്. വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി പിന്നീട് ഹാസ്യതാരമായി, നായകനായും തിളങ്ങിയ നടനാണ് ബാബുരാജ്. മലയാള സിനിമയിലെ ആക്ഷൻ ഹീറോയിൻ ആയ വാണിവിശ്വനാഥിനെ ആണ് ബാബുരാജ് വിവാഹം കഴിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top