Movlog

Health

പൊണ്ണത്തടി ഒഴിവാക്കാൻ ഒബീസിറ്റി എംബോലൈസേഷൻ – തീർച്ചയായും ഉപകാരപ്രദമായ വീഡിയോ

ഇന്നത്തെ യുവതലമുറയെ അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി. പൊണ്ണത്തടി എന്നൊരു സൗന്ദര്യപ്രശ്നം മാത്രമല്ല അത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. പൊണ്ണത്തടിയുള്ള ആളുകളിൽ മുട്ടിനു തേയ്മാനം, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് എന്നീ അസുഖങ്ങൾക്കുള്ള സാധ്യതകൾ കൂടുതലാണ്. ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമല്ല പൊണ്ണത്തടി ഉണ്ടാകുന്നത്. ചിലരുടെ ശരീരപ്രകൃതിയാണ് കുറച്ചു കഴിക്കുമ്പോൾ തന്നെ ഒരുപാട് വണ്ണം വയ്ക്കുന്നത് . അമിത ഭാരം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉള്ള പരിഹാരമാർഗമാണ് ഒബെസിറ്റി എമ്പോലൈസെഷൻ.

ഈ ചികിത്സയിൽ രോഗിയുടെ കയ്യിലൂടെ ഒരു ട്യൂബ് കടത്തിയിട്ട് അവരുടെ ആമാശയത്തിലേക്ക് ഉള്ള രക്തക്കുഴലിന്റെ ഉള്ളിലേക്ക് ട്യൂബ് വഴി രക്തയോട്ടം കുറയ്ക്കുകയാണ് ചെയ്യുന്നത്. ആമാശയത്തിന്റെ ചിലഭാഗങ്ങളിൽ ഒരു പ്രത്യേക ഹോർമോൺ കൂടുതൽ ആയിട്ട് ഉണ്ടാക്കുന്ന ചില ഭാഗങ്ങളിൽ ആണ് ഇത് ചെയ്യുന്നത്. ആ ഹോർമോണിനെ അളവ് ശരീരത്തിൽ കൂടുമ്പോഴാണ് കൂടുതലായി ഭക്ഷണം കഴിക്കാനുള്ള തോന്നലുണ്ടാകുന്നത്.

രക്തയോട്ടം കുറച്ച് ഹോർമോൺ ഉണ്ടാക്കുന്ന കോശങ്ങൾ നശിപ്പിക്കുമ്പോൾ ഭക്ഷണം അധികം കഴിക്കാൻ ഉള്ള താല്പര്യം കുറയും. ഇങ്ങനെ തടി കുറയ്ക്കാനും സാധിക്കും. വളരെ നൂതനമായ ഒരു സാങ്കേതികവിദ്യയാണ് ഇത്. ഒരുപാട് വണ്ണമുള്ള ആളെ ഒറ്റയടിക്ക് മെലിയിക്കാൻ അല്ല ഈ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. 10 ശതമാനം ഭാരം കുറയാനുള്ള സാധ്യതകളാണ് ഈ ചികിത്സ ഉറപ്പുനൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top