Movlog

India

തന്റെ പ്രാണന്റെ പ്രാണൻ 6 മാസം കൂടിയേ ആയുസുള്ളൂ എന്ന് ഡോക്ടർ വിധി എഴുതിയപ്പോഴും അവന്റെ ആഗ്രഹങ്ങൾ നിറവേറ്റി അവസാന ശ്വാസം വരെ ഒരു നിഴൽ പോലെ കൂടെ നിന്ന പെൺകുട്ടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

സ്വന്തം ജീവനേക്കാൾ ഇഷ്ടമുള്ള പ്രിയപ്പെട്ടവരുടെ വേർപാട് ആരെയും തളർത്തി കളയും. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട തന്റെ പ്രിയപ്പെട്ട കാമുകന് ഇനി ആറു മാസം മാത്രമേ ആയുസുള്ളൂ എന്ന് കേട്ട ഒരു യുവതിയുടെ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സ്വാർത്ഥത നിറഞ്ഞ ഒരു ലോകത്ത്, പ്രണയത്തേക്കാൾ കൂടുതൽ തേപ്പുകളുടെ കഥകൾ ചർച്ച ചെയ്യുന്ന ഈ കാലത്ത് ശ്രദ്ധേയമാവുകയാണ് യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്.

ജീവിതം ഒരു ചോദ്യ ചിഹ്നത്തിൽ നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാവുമ്പോൾ അധികമൊന്നും ചിന്തിക്കാതെ കാമുകനെ ഉപേക്ഷിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കുന്ന കാമുകിമാർ ഉണ്ടാവും. എന്നാൽ കാമുകന്റെ അവസാന ശ്വാസം വരെ ഒരു നിഴൽ പോലെ ഒപ്പം നിന്ന് സകല പിന്തുണയും നൽകിയ പെൺകുട്ടിയുടെ പ്രണയത്തിന്റെ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഒരു കോൺഫെറെൻസിനിടെ ആയിരുന്നു അവർ പരിചയപ്പെട്ടത്. അങ്ങനെ പരിചയപ്പെട്ടപ്പോഴാണ് ഒരു കോളേജിലായിരുന്നു പഠിക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നത്. ആ കണ്ടുമുട്ടൽ പിന്നീട് സൗഹൃദം ആയി മാറി. മറ്റാരും അങ്ങനെ സുഹൃത്താക്കാത്തതിനാൽ തന്റെ ജീവിത പ്രശ്നങ്ങൾ എല്ലാം അവൻ അവളോട് തുറന്നു സംസാരിക്കുവാൻ തുടങ്ങി. വളരെ മോശമായ സാമ്പത്തികസ്ഥിതി ആയിരുന്നു അവന്റെ വീട്ടിൽ.

അതൊന്നും അവൾക്ക് ഒരു പ്രശ്നം അല്ലായിരുന്നു. കാരണം അവൾ സ്നേഹിച്ചത് അവന്റെ ഉള്ളിലെ നല്ല മനസ്സിനെ മാത്രമായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. അങ്ങനെയിരിക്കെ അവനിലെ ചില മാറ്റങ്ങളൊക്കെ അവൾ ശ്രദ്ധിച്ചു തുടങ്ങി. ഓരോ ദിവസം കഴിയുംതോറും അവൻ ക്ഷീണിച്ചു വരുന്നതായി അവൾക്ക് തോന്നി. അങ്ങനെ അവളുടെ നിർബന്ധപ്രകാരം ആയിരുന്നു ഡോക്ടറെ കാണാൻ പോയത്.

ഡോക്ടറെ കാണാൻ പോയതിന് ശേഷം പിന്നീട് അവൻ കോളേജിലേക്ക് മടങ്ങി എത്തിയില്ല. ഒരുപാട് അന്വേഷിച്ചപ്പോഴാണ് ആരോടും പറയാതെ ബാഗും പാക്ക് ചെയ്തു കോളേജിൽ നിന്നും അവൻ പോയി എന്ന വിവരം അവൾ അറിയുന്നത്. ഒരുപാട് തവണ ഫോൺ ചെയ്തു എങ്കിലും ഫോൺ എടുത്തില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾക്കൊരു വിളിവന്നു.

എനിക്ക് ക്യാൻസർ ആണ്, മൂന്നാമത്തെ സ്റ്റേജ് ആണ്, അധികം മുന്നോട്ട് പോവില്ല എന്നായിരുന്നു അവൻ പറഞ്ഞത്. ഇതു കേട്ടപ്പോൾ അവൾ ആദ്യം തകർന്നു. അവനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അപ്പോഴായിരുന്നു അവൾ തിരിച്ചറിഞ്ഞത്. ചങ്ക് പൊട്ടി പോകുന്ന വേദനയായിരുന്നു അവൾ അനുഭവിച്ചിരുന്നത്. പ്രതീക്ഷ കൈവിടാതെ അവൻ ചികിത്സയ്ക്ക് വിധേയനായി. കീമോതെറാപ്പി ആരംഭിച്ചു. പ്രതീക്ഷയോടെ കോളേജിലേക്ക് മടങ്ങിയെത്തി. അവനോടൊപ്പം ഒരു നിഴൽപോലെ സദാസമയം അവളും ഉണ്ടായിരുന്നു.

കാൻസറിനെ ഇല്ലാതാക്കാൻ തന്റെ സ്നേഹം കൊണ്ട് സാധിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. അവളുടെ സ്നേഹത്തിന്റെ ഊർജ്ജം അവനിലും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയുണർത്തി. അങ്ങനെ ഒരിക്കൽ അവൻ അവളോടുള്ള പ്രണയം തുറന്നു പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ സാധിക്കുമോ എന്ന് അവൻ ചോദിച്ചു. അപ്പോഴേക്കും അവനോടുള്ള പ്രണയം അവൾക്ക് ഒരു ഭ്രാന്തായി മാറിയിട്ട് ഉണ്ടായിരുന്നു. അവൾ നൂറുവട്ടം സമ്മതം മൂളി. അങ്ങനെ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

ആശുപത്രിയിൽ ചികിത്സയ്ക്കിടയിൽ ഒരു ദിവസം എംആർഐ സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. സ്കാനിങ്ങിന്റെ റിസൾട്ട് പരിശോധിക്കുമ്പോൾ അവനോടൊപ്പം അവളും ഉണ്ടായിരുന്നു. ഒരു കടലാസിൽ ശരീരം വരച്ച് അതിൽ പല ഭാഗത്തുമായി നിറം നൽകി അവർക്ക് നേരെ നീട്ടി ഡോക്ടർ പറഞ്ഞു ഈ ഭാഗങ്ങളിലെല്ലാം ക്യാൻസർ ബാധിച്ചു എന്ന്. ശരീരത്തിലെ 95 ശതമാനവും കാൻസർ ബാധിച്ചിരിക്കുന്നു. ആറു മാസത്തിൽ കൂടുതൽ ആയുസ്സ് ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

സ്വന്തം ജീവൻ ഇനി ആറുമാസം കൂടിയേ ഉണ്ടാവുകയുള്ളൂ എന്ന സത്യം അവളെ തകർത്തുകളഞ്ഞു. എല്ലാ വേദനകളും ഉള്ളിലൊതുക്കി അവൾ അവനെ സന്തോഷിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഒരുപാട് ദൂരം ഉള്ള സ്ഥലങ്ങളിൽ അവർ ഒരുമിച്ച് യാത്ര ചെയ്തു. യാത്രകളിൽ ഒരിക്കൽ ഒരു അമ്പലത്തിൽ വച്ച് തന്നെ വിവാഹം കഴിക്കാൻ അവൾ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ അവളുടെ കഴുത്തിൽ താലി കെട്ടി. അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അവളും ആയിട്ട് ഉള്ള വിവാഹം. ആ ആഗ്രഹം അവൾ സാധിച്ചു കൊടുത്തു.

രോഗം മൂർച്ഛിച്ചപ്പോൾ കാണാൻ മനസ്സിലാവാത്ത വിധം ശാരീരികമായ മാറ്റങ്ങൾ അവനിൽ വന്നു. പിന്നീട് നില വളരെ ഗുരുതരമായി. ശ്വാസം ഉണ്ടെന്ന് മാത്രം ഉള്ള അവസ്ഥയിൽ നിന്നും പിന്നീട് അവൻ അവളെ വിട്ടുപോയി. അവൻ ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവൾക്കും സാധിച്ചില്ല. വർഷങ്ങളോളം ഒരു ആശ്രമത്തിലായിരുന്നു അവൾ. അവന്റെ ഓർമയിൽ മറ്റുള്ളവരെ സഹായിച്ച് ജീവിക്കുകയാണ് ഇപ്പോൾ ആ യുവതി. യുവതിയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top