Movlog

Movie Express

ഓണം അടിച്ചു പൊളിച്ചു അച്ഛനും അമ്മയ്ക്കും ഒപ്പം അവന്തിക ! തകർപ്പൻ ഫോട്ടോസ് കാണാം

ഗോപിയും അമൃതയും ഒരുമിച്ചിട്ടു ഇത് അവരുടെ ആദ്യ ഓണക്കാലമാണ്. അതുകൊണ്ടു തന്നെ കോടി ഓണത്തിന് മധുരം കൂടും. ഇത്തവണ പതിവില്ലാതെ അമൃതയും ഗോപിയും ഒരുമിച്ചു മനോഹരമായ ഓണം ആൽബം വരെ ഇറക്കിയിട്ടുണ്ട്. വളരെ മികച്ച പ്രതികരണങ്ങൾ ആണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗോപിയുടെ മികച്ച സ്കോറിങ് ന്റെ കൂടെ മനോഹരമായ അമൃതയുടെ ശബ്ദവും ചേരുമ്പോൾ മികവുറ്റ ആൽബം ആണ് ഇതെന്ന് പറയാം. ഓണം അവന്തിക മകൾക്കൊപ്പം അടിച്ചു തകർക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രങ്ങൾ കാണാം

എന്നാൽ ഇപ്പോഴും താരങ്ങൾക്ക് എതിരായ നിരവധി പോസ്റ്റുകൾ സോഷ്യൽ ഇടങ്ങളിൽ വർധിച്ചു വരുന്നുണ്ട്. അതിൽ ഒരു പോസ്റ്റാണ് ദയ അശ്വതിയുടെ കുറച്ചധികം നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഉപദ്രവം നേരിടേണ്ടി വരുന്ന വ്യക്തികളാണ് ഗോപി സുന്ദറും അമൃതാ സുരേഷും ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി ഇരുന്നത്. ഇപ്പോൾ ഒരു പുതിയ സംഗീത ആൽബം ഇവർ പുറത്തിറക്കിയിരിക്കുകയാണ്. ഈ സംഗീത ആൽബത്തിന്റെ പ്രമോഷൻ സംബന്ധമായി ഒരു അഭിമുഖം ഇവർ നൽകിയിരുന്നു. ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ ദയ അശ്വതി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്..

നിങ്ങളുടെ കാര്യം തന്നെ ഒരു കോമഡിയാണ്. എങ്കിലും ഞാൻ ഒരു അഭിപ്രായം പറയാം എന്ന് കരുതി. നിങ്ങൾക്ക് പാട്ടിനെക്കുറിച്ച് പറയാം, കാരണം അതിനുള്ള കഴിവ് നിങ്ങൾക്കുണ്ട്. രണ്ടുപേർക്കും അത് സംസാരിക്കാം. അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും നിങ്ങൾക്ക് എത്താം. എന്നാൽ വളരെ നല്ല കാര്യങ്ങൾ നിൽക്കുമ്പോഴും മലയാളികളുടെ മേക്കിട്ടു കയറാൻ വരേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞത്. അത്രയ്ക്ക് പെർഫെക്റ്റ് ആയിട്ടുള്ള വ്യക്തി ഒന്നുമല്ല ഗോപി സുന്ദർ.

ഒരു തെങ്ങിൽ തുണി ചുറ്റിയത് കണ്ടാലും മലയാളികൾക്ക് ലൈം . ദാരിദ്ര്യം ആണെന്നല്ലേ പറഞ്ഞത്. ലൈം ദാരിദ്ര്യം അനുഭവിക്കാത്ത നിങ്ങൾ എത്ര കെട്ടി എത്ര പേരെ കൂടെ കൊണ്ടു നടക്കുന്നു. മൊത്തത്തിൽ മൂന്നാമത്തെ അല്ലേ.? ദാരിദ്ര്യം ഒട്ടും ഇല്ല. ആദ്യം ഒരെണ്ണം കിട്ടി പിന്നെ ലിവിംഗ് ടുഗതർ. മൂന്നാമത്തേത് കെട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ധൈര്യം പോലും ഇല്ല.. ആദ്യം സ്വയം കാര്യം തിരുത്താൻ ശ്രമിക്കൂ അതിനു ശേഷം മലയാളികളുടെ നെഞ്ചത്ത് കയറാം.

മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കു, നിങ്ങളുടെ ജീവിതം ഇവിടെ ആരും ശ്രദ്ധിക്കാൻ വരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരുടെ കാര്യവും നിങ്ങൾ നോക്കാൻ വരണ്ട. ഇങ്ങനെയായിരുന്നു ദയ അശ്വതി പറഞ്ഞിരുന്നത്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. പല കാര്യങ്ങളും വിമർശനാത്മകമായ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി തന്നെയാണ് ദയ അശ്വതി. അതുകൊണ്ടു തന്നെ ഈ വാക്കുകളും ശ്രദ്ധനേടിയിരുന്നു. താരത്തെ പിന്തുണച്ചു കൊണ്ടാണ് കൂടുതൽ ആളുകളും കമന്റുകളുമായി എത്തിയിരിക്കുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top