Movlog

Movie Express

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയെ ആസിഫ് അലി വിളിക്കുന്ന പേര് എന്തെന്ന് അറിയുമോ ? വൈറൽ

മലയാള സിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ താരങ്ങളാണ് ദുൽഖർ സൽമാനും ആസിഫ് അലിയും. ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത “ഋതു” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെച്ച താരം ആണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന് മലയാള സിനിമയിൽ തന്റേതായ ഇടംനേടിയ താരമാണ് ആസിഫ് അലി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ടും പുതുമുഖങ്ങൾ അണിനിരന്ന “സെക്കൻഡ് ഷോ” എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു ദുൽഖർ.

പിന്നീട് സ്വന്തം കഴിവിലൂടെ മലയാളത്തിൽ മാത്രമല്ല തമിഴിലും അങ്ങ് ബോളിവുഡിലും ശ്രദ്ധേയനായ താരമാണ് ദുൽക്കർ സൽമാൻ. കോവിഡ് പശ്ചാത്തലത്തിൽ ഒന്നരവർഷക്കാലം തിയേറ്ററുകൾ അടച്ചുപൂട്ടി മലയാള സിനിമ മേഖല തന്നെ സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയായിരുന്നു നമ്മൾ കണ്ടത്. ഇപ്പോൾ തിയേറ്ററുകളെല്ലാം വീണ്ടും സജീവമാകുമ്പോൾ ദുൽഖർ സൽമാന്റെയും ആസിഫ് അലിയുടെയും ചിത്രങ്ങളാണ് ഒരേസമയം തിയേറ്ററുകളിൽ നിറഞ്ഞ് ഓടുന്നത്.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽക്കർ ചിത്രമായ “കുറുപ്പും” ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആആസിഫ് അലിയുടെ “എല്ലാം ശരിയാകും” എന്ന ചിത്രങ്ങളാണ് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നത്. മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ദുൽഖർ സൽമാൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറുപ്പ്”. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയി ദുൽഖർ എത്തുന്ന ചിത്രം നവംബർ 12നായിരുന്നു റിലീസ് ചെയ്തത്.

മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കോവിഡിന് ശേഷം തിയേറ്ററുകളിൽ ആവേശത്താരംഗം തീർത്തിരിക്കുകയാണ് “കുറുപ്പ്”. കേരള പോലീസ് ഇന്നും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാന്റെ “കുറുപ്പ്”. ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണ്.

ആസിഫ് അലി- രജിഷ വിജയൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “എല്ലാം ശരിയാകും”. ഒരു പൊളിറ്റിക്കൽ ഫാമിലി ഡ്രാമയാണ് “എല്ലാം ശരിയാകും”. രാഷ്ട്രീയത്തിലെ ശരികൾക്കൊപ്പം കുടുംബത്തിലെ ശരികളും ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല കുടുംബ ചിത്രം ആണിത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി സിദ്ദിക്കും എത്തുന്നുണ്ട്. ഇതു കൂടാതെ സംഗീത സംവിധായകനായ ഔസേപ്പച്ചൻ ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്.

ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തെക്കുറിച്ച് ആസിഫ് അലി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇരുവർക്കും കാറുകളോട് ഉള്ള ഇഷ്ടം മലയാളികൾക്ക് അറിയാവുന്നതാണ്. ഇവർ ഒന്നിച്ച് എത്തുമ്പോൾ കാറുകളെ കുറിച്ച് ആണ് കൂടുതൽ സംസാരിക്കുന്നത് എന്ന് ആസിഫ് അലി തുറന്നു പറയുകയാണ്. എൻസൈക്ലോപീഡിയ ഓഫ് കാർ എന്നാണ് ദുൽഖറിനെ വിളിക്കുന്നത് എന്ന് ആസിഫ് പറയുന്നു. തന്നെക്കാൾ കൂടുതൽ കാറുകൾ വാങ്ങിക്കുകയും ഉപയോഗിക്കുകയും കാറുകളെ കുറിച്ച് അറിവുള്ള ആളുമാണ് ദുൽഖർ.

പല സമയങ്ങളിൽ പല കാറുകളിൽ പോകുന്നയാൾ ആണ് ദുൽഖർ എന്ന് ആസിഫ് അലി പറയുന്നു. വണ്ടികളെ കുറിച്ച് എന്തെങ്കിലും ഒരു സംശയം വന്നാൽ ആദ്യം ചോദിക്കുന്നത് ദുൽഖറിനോട് ആയിരിക്കുമെന്നും ആസിഫ് അലി പറയുന്നു. ഒരു അവാർഡ് ഷോയിൽ ദുൽഖറും ആസിഫലിയും സംസാരിക്കുന്ന വീഡിയോ കണ്ടിട്ട് ഭാര്യ സമ ചോദിച്ചത് ഏത് കാറിനെക്കുറിച്ച് ആയിരുന്നു സംസാരിക്കുന്നത് എന്നാണ്. അന്ന് കാറിനെക്കുറിച്ച് തന്നെയായിരുന്നു സംസാരിച്ചതെന്ന് ആസിഫ് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top