Movlog

Movie Express

അന്ന് എന്നെ പെണ്ണുകാണാൻ വന്ന അദ്ദേഹം ഒരാഴ്ച്ച ഞങ്ങളുടെ കൂടെ താമസിച്ചാണ് തിരിച്ചു പോയത് ! ജീവിതത്തിൽ സംഭവിച്ചത് തുറന്നു പറഞ്ഞു ആശ ശരത്

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു ആശാ ശരത്. സിനിമയിൽ കൈനിറയെ അവസരങ്ങളാണ് ആശാ ശരത്തിന് ലഭിച്ചിരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിൽ മികച്ച അഭിനയം കാഴ്ചവെച്ചതോടെയാണ് സിനിമയുടെ വാതായനങ്ങൾ ആശയ്ക്ക് മുന്നിൽ തുറന്നിരുന്നത്. ആശയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് തന്നെയായിരുന്നു ദൃശ്യം. മോഹൻലാലിനൊപ്പമുള്ള അഭിനയം വളരെ മികച്ച രീതിയിൽ തന്നെ പൂർത്തിയാക്കാൻ ആശയ്ക്ക് സാധിച്ചു.

ഈ സിനിമയോട് ആശ കൂടുതൽ പ്രശസ്തയായി തീരുകയായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരു കോടി പരിപാടിയിൽ ആശ എത്തിയപ്പോൾ തന്റെ വിശേഷങ്ങളെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഒക്കെ ഈ പരിപാടിയിൽ ആശ വാചാലമായിരുന്നു. വിവാഹം കഴിക്കുന്നതിനു മുൻപും തനിക്ക് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. കമലദളം എന്ന സിനിമയിൽ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിന് ആദ്യം ക്ഷണിച്ചത് തന്നെയായിരുന്നു, എന്നാൽ അച്ഛനും അമ്മയും വീട്ടിൽ വിവാഹത്തിനു മുന്നേ അഭിനയം ഒന്നും വേണ്ട വിവാഹം കഴിഞ്ഞശേഷം ഭർത്താവിന് താല്പര്യമുണ്ടെങ്കിൽ പൊയ്ക്കോ എന്നായിരുന്നു മറുപടി.

തനിക്ക് അഭിനയത്തിൽ ആയിരുന്നില്ല നൃത്തത്തിലായിരുന്നു കൂടുതൽ സജീവമാവാൻ എനിക്കിഷ്ടം. എന്റെ നൃത്തവീഡിയോ കണ്ടിട്ടാണ് ശരത്തേട്ടൻ വിവാഹം ആലോചിച്ചത്. മസ്കറ്റിൽ ആയിരുന്നു ആ സമയത്ത്. അവിടെ ഒരു സുഹൃത്തിനോട് ആയിരുന്നു അദ്ദേഹം ആദ്യം വിവാഹക്കാര്യം സൂചിപ്പിച്ചത്. ബികോമിന് പഠിക്കുന്നു സമയമായിരുന്നു. അച്ഛനും അമ്മയും എല്ലാം മഹാരാഷ്ട്രയിൽ സെറ്റിലാണ്. പെണ്ണു കാണാൻ വന്നപ്പോൾ ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നു. വിവാഹമുറപ്പിച്ച് ഒരു വർഷം കഴിഞ്ഞാണ് ഞങ്ങൾ നേരിട്ട് കണ്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ നൃത്തരംഗത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ഓൺലൈനിൽ ഒരു ആപ്ലിക്കേഷനും താരം തുടങ്ങിയിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ മാസം 80 രൂപ വെച്ചാണ്. അത് കൊടുക്കാൻ കഴിയാത്തവർക്കും ക്ലാസിൽ പങ്കെടുക്കാൻ സാധിക്കും. അത്രത്തോളം വലിയ രീതിയിലാണ് ആശ ശരത് നൃത്തതെ കണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ആശയുടെ ഡാൻസ് ക്ലാസിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിലൂടെ ആയിരുന്നു തുടക്കമെങ്കിലും ഇന്ന് സിനിമയിൽ സജീവ സാന്നിധ്യമായി മാറാൻ സാധിച്ചു. പുതിയ ചിത്രങ്ങളിൽ എല്ലാം തന്നെ ആശയുടെ സാന്നിധ്യം കാണാൻ സാധിക്കും. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അഭിനയിക്കാനുള്ള ഒരു കഴിവ് ആശയ്ക്ക് കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top