Movlog

Kerala

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പൊതുസ്ഥലങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കും

കോവിഡ് ബാധ കൂടിയതിനെ തുടർന്ന് സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രികളിലെ അനാവശ്യ യാത്രകൾ തടയുവാൻ വേണ്ടിയും പോലീസ് പരിശോധന ശക്തമാക്കി. അടിയന്തര സാഹചര്യത്തിൽ മാത്രമേ രാത്രി പത്തിനു ശേഷം ഉള്ള യാത്ര അനുവദിക്കൂ. ഫെബ്രുവരി 10 വരെയാണ് കടുത്ത നിയന്ത്രണം. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ 25,000 പോലീസുകാരെ വിന്യസിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കും എന്നും മാസ്ക് ധരിക്കുന്നു എന്നും ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കും.

ഫെബ്രുവരി 10 വരെ കർശനനിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുസമ്മേളനങ്ങൾ വിവാഹം എന്നിവയ്ക്ക് അടച്ചിട്ട ആളുകൾ ഒഴിവാക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റിലും കർശനമായി സാമൂഹിക അകലം പാലിക്കണം.ഫെബ്രുവരി 10 വരെ രാത്രി പത്തിനു ശേഷം അവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാനും അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. നിയന്ത്രണത്തിന് ആവശ്യമെങ്കിൽ സ്പെഷ്യൽ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയൻ ഉദ്യോഗസ്ഥരുടേയും സേവനവും ജില്ലാ പോലീസ് മേധാവി മാർക്ക് വിനിയോഗിക്കാം.

സെക്ടറൽ മജിസ്ട്രേറ്റുമാർ ഉള്ള സ്ഥലങ്ങളിൽ പോലീസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റു പോലീസ് വാഹനങ്ങൾ എന്നിവയും സജീവമായി രംഗത്തുണ്ടാകും സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പോലീസ് കൺട്രോൾ റൂമുകൾക്കും ജാഗ്രതാനിർദേശം ഇതിനോടകം നൽകിയിട്ടുണ്ട്. തികച്ചും ഒഴിവാക്കാനാവാത്ത കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ കാലയളവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കുകയുള്ളൂ. പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top