Movlog

Movie Express

മകൾ അച്ഛനൊപ്പം ആഘോഷത്തിൽ, ചിത്രങ്ങൾക്ക് കമന്റുമായി ആര്യയും !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ.നല്ലൊരു അവതാരക മാത്രമല്ല മികച്ച അഭിനേത്രിയും ,നർത്തകി കൂടിയാണ് ആര്യ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് ആര്യ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിത ആയത്. അതുവരെ ആര്യ എന്ന കലാകാരിയെ അറിയാമായിരുന്നെങ്കിലും ആര്യയുടെ വ്യക്തിജീവിതത്തെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞത് ബിഗ് ബോസ് എന്ന ഷോയിലൂടെയാണ്.

ആര്യയെ പോലെ തന്നെ സുപരിചിതയാണ് പ്രേക്ഷകർക്ക് താരപുത്രി ആയ റോയ. ആര്യയുടെയും രോഹിത്തിനും മകളായ റോയയുടെ വിശേഷങ്ങൾ ചോദിച്ചും ആരാധകർ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ബിഗ് ബോസ് സീസൺ 2 വിൽ പങ്കെടുത്തപ്പോഴാണ് ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല കാര്യങ്ങളും തുറന്നു പറഞ്ഞത്. സിനിമ സീരിയൽ നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആയിരുന്നു ആര്യയെ വിവാഹം ചെയ്തത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ അവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.

വിവാഹമോചനത്തിനു ശേഷം പരസ്പരം മിണ്ടാതെയും ചളി വാരിയെറിയുന്ന വ്യക്തികളെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ആര്യയ്ക്കും രോഹിത്തിനും ഇടയിൽ ഇപ്പോഴും സൗഹൃദം അവർ നിലനിർത്തുന്നു. ഇപ്പോഴും ഞങ്ങൾ രണ്ടുപേരും കൂടിയാണ് മകളെ വളർത്തുന്നത് എന്ന് പലപ്പോഴും ആര്യ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യങ്ങൾക്കായി ഇരുവരുമൊന്നിക്കാറുണ്ട് . അച്ഛൻ നാട്ടിലേക്ക് എത്തുന്ന അവസരങ്ങളിലെല്ലാം മകൾ അച്ഛന്റെ അരികിലേക്ക് പോകാറുമുണ്ട്.. മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്തും എത്താറുണ്ട്.

അച്ഛനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് റോയ് ഇപ്പോൾ. ആര്യ ആണെങ്കിൽ തന്റെ അടുത്ത സുഹൃത്തായ വീണയ്‌ക്കൊപ്പം ആണ് അവധി ആഘോഷിക്കുന്നത്. ബിഗ് ബോസിലൂടെ ആര്യയ്ക്ക് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചിരുന്നു. വീണ ,ഫുക്രു, എലീന എന്നിവരാണ് ഇവയിൽ പ്രധാനപ്പെട്ടവർ. ഇവർ മിക്ക അവസരങ്ങളിലും ഒരുമിച്ചു കൂടാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആര്യയുടെ അനിയത്തിയുടെ വിവാഹനിശ്ചയം ആയിരുന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് ആര്യയാണ് ചടങ്ങുകൾ എല്ലാം നടത്തിയിരുന്നത്.

ഒരുപാട് നാളുകൾക്ക് ശേഷമാണ് റോയ വീണ്ടും അച്ഛന്റെ അടുത്തെത്തുന്നത്. മകൾക്കൊപ്പം പൊൻമുടിയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് ആര്യയും എത്തിയിരുന്നു.അച്ഛനും മകളും ഒരുമിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കട്ടെ എന്നായിരുന്നു ആര്യയുടെ കമന്റ് . അച്ഛനും മകളും ഒന്നിക്കുന്ന യാത്രകളിൽ ആര്യയുടെ പൂർണ്ണ പിന്തുണയും ഉണ്ട്. വിവാഹമോചനത്തിനുശേഷം ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണ് എന്ന് ആര്യ തുറന്നു പറഞ്ഞിരുന്നു, പരസ്പരമുള്ള പഴിചാരലുകളും ഒന്നുമില്ലാതെ ആയിരുന്നു രോഹിതും ആര്യയും വേർപിരിഞ്ഞത്. പക്വതയില്ലാത്ത പ്രായത്തിൽ സംഭവിച്ചതാണ് തന്റെ വിവാഹം എന്നായിരുന്നു ആര്യ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top