Movlog

Uncategorized

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സാമ്പത്തിക പിന്തുണയുമായി നടൻ സലിം കുമാർ.

നമുക്കറിയാം സലിം കുമാർ ഒരു കോൺഗ്രസ് അനുഭാവിയാണ് .കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു  മുൻപ്കു കർഷക സമരത്തെക്കുറിച്ചുള്ള നടൻറെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതോടുകൂടി നടൻറെ രാഷ്ട്രീയ നിലപാടുകളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്ള. ഇപ്പോൾ പുറത്തുവരുന്ന വാർത്ത നടൻ സലിം കുമാർ കായംകുളത്തുനിന്നു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുന്നു എന്നതാണ്. കോൺ​ഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന്  ആണ്തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നടൻ സലിംകുമാർ നൽകുന്നത്.. ഹൈബി ഈഡൻ എംപി തൻറെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. ഫോണിൽ വിളിച്ചാണ് നടൻ  സഹായം വി​ഗ്ദാനം ചെയ്തത് എന്നാണ് അറിയുന്നത്.എന്നാൽ ഒരു sentimental approach ലൂടെയാണ് നടൻ ഇതിനെ കാണുന്നത്.. തന്റെ അമ്മയെ  ഓർത്തിട്ടാണ് ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യുന്നത് എന്നും കുട്ടിക്കാലത്തു തന്നെ പഠിപ്പിക്കാൻ വേണ്ടി കൂലിവേലയെടുത്ത് കഷ്ടപ്പെട്ട തന്റെ അമ്മയുടെ വേദന മനസിലാക്കിയാണ് അരിതക്ക് full സപ്പോർട്ടും നൽകുന്നത് എന്നാണ് നടൻറെ പ്രതികരണം.

ഇലക്‌ഷനു  കെട്ടിവയ്ക്കാനുള്ള പണം നൽകുന്നതിനൊപ്പം കായംകുളത്തെ പാർട്ടി യുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ അരിതക്ക്പി എല്ലാവിധ വിജയാശംസകളും നൽകി. പിന്നാലെ സലിംകുമാറിന് നന്ദി പറഞ്ഞ് അരിതയും രം​ഗത്തെത്തി. പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിതകഥ ഹൃദയഭേദകമാണെന്നും   അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത് എന്നും സലിം കുമാർ പറയുന്നു. ഏതായാലും സലിം കുമാറിന്റെ രാഷ്ട്രീയ ചായ്‌വ് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top