Movlog

Movie Express

ഹോട്ട് പിക്ക് ആവിശ്യം നിരസിക്കാതെ അനുശ്രീ ! കൊടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലേസ്” എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ താരമാണ് അനുശ്രീ. നർമ്മവും ഗൗരവം നിറഞ്ഞ കഥാപാത്രങ്ങൾ അനുശ്രീയുടെ കൈകളിൽ ഭദ്രമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തനി നാടൻ പെൺകുട്ടിയുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അനുശ്രീയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കാറുണ്ട് എങ്കിലും അതൊന്നും താരം വകവയ്ക്കാറില്ല.

അഭിനയത്തിൽ മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് അനുശ്രീ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തന്റെ ഹോട്ട് പിക്ക് ചോദിച്ച ആൾക്ക് വളരെ രസകരമായ മറുപടി നൽകിയിരിക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചോദ്യോത്തര വേളയിലാണ് യുവാവിന്റെ അസ്ലീല കമന്റ് എത്തിയത്. എന്നാൽ ആളെ നിരാശനാകാതെ ഒരു ചൂടൻ ചിത്രം തന്നെയായിരുന്നു താരം പങ്കുവെച്ചത്. കാസറോളിൽ ഉള്ള ആവിപറക്കുന്ന ചൂട് ദോശ അടുക്കിവെച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ നൽകിയത്.

താരത്തിന്റെ മറുപടി തകർത്തു എന്ന അഭിപ്രായമാണ് ആരാധകർക്ക്. നിരവധിപേരാണ് താരത്തെ പിന്തുണച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനുപുറമേ ഒരുപാട് ചോദ്യങ്ങൾ അനുശ്രീയോട് ആരാധകർ ചോദിച്ചിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറയാൻ ചോദിച്ചപ്പോൾ ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു താരം മറുപടി നൽകിയത്.

സിനിമാ മേഖലയിലുള്ള ഏറ്റവും അടുത്ത സുഹൃത്ത് ആരാണ് എന്നുള്ള ചോദ്യത്തിന് സ്വാസിക, ഷിബില എന്നിവരുടെ പേരാണ് അനുശ്രീ പറഞ്ഞത്. ഇതുകൂടാതെ അറേൻജ്‌ഡ്‌ മാര്യേജിനേക്കാൾ പ്രണയവിവാഹമാണ് തനിക്ക് ഇഷ്ടം എന്നും അനുശ്രീ തുറന്നു പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top