Movlog

Photo Gallery

കല്യാണം അറിയാക്കാത്തതിൽ സങ്കടം പറഞ്ഞു ആരാധകർ ! കല്യാണപ്പെണ്ണിന്റെ തകർപ്പൻ വേഷത്തിൽ തിളങ്ങി മലയാളികളുടെ സ്വന്തം അനുമോൾ

“കണ്ണുക്കുള്ളെ ” എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന്‌, തമിഴിലും മലയാളത്തിലും നിരവധി സിനിമകളിലൂടെ യുവതാരനിരയിലെ ശ്രദ്ധേയയായ നടിയാണ് അനുമോൾ.

മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു അവിടെ തിരക്കേറിയ നായികമാരായി മാറുന്ന പതിവുണ്ട് മലയാളി നടിമാർക്ക്. എന്നാൽ അനുമോൾ ആകട്ടെ തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ട് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.

“ഞാൻ “,”റോക്ക്സ്റ്റാർ “,”അകം “,”ഇവൻ മേഘരൂപൻ “,ജംനാപ്യാരി ” ,”വെടിവഴിപാട് “,ചായില്യം “, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അനുമോൾ. അഭിനയത്തിന് പുറമെ യാത്രകൾ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തി കൂടിയാണ് അനുമോൾ. തന്റെ യാത്രാവിവരണങ്ങൾ പങ്കു വെക്കാൻ ആയി ഒരു യൂട്യൂബ് ചാനലുമുണ്ട് അനുമോൾക്ക്. യുവാക്കളുടെ ഹരമായ ദുൽഖർ സൽമാൻ ആണ് അനുവിന്റെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം നടന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുണ്ട്. മനസ്സിലുള്ള ആശയങ്ങൾ പങ്കു വെക്കുന്നതിന് യാതൊരു മടിയും കാണിക്കാത്ത ചുരുക്കം ചില നായികമാരിൽ ഒരാൾ ആണ് അനുമോൾ. അത് കൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവെക്കാതെ ചൊറിയൻ കമന്റുകളുമായി വരുന്നവർക്ക് നേരെ ഉശിരൻ മറുപടിയുമായി താരം എത്താറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വിവാഹ വേഷത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതോടെ അനുമോളുടെ വിവാഹം കഴിഞ്ഞോ എന്നും താരത്തിന്റെ വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി.

എന്നാൽ ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് ഒന്നും ഇത് വരെ താരം ഒരു മറുപടിയും നൽകിയിട്ടില്ല. സിനിമകളിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ട് ആണ് നടത്താറുള്ളത്.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വരുന്ന ഓരോ നെഗറ്റീവ് കമന്റുകൾക്കും കുറിക്ക് കൊള്ളുന്ന മറുപടി താരം കൊടുക്കാറുണ്ട്. അടുത്തിടെ മുടി മുറിച്ചതിന്റെ വിശേഷം വീഡിയോയിൽ പങ്കു വെച്ചിരുന്നു താരം. വല്ല കെളവി വേഷത്തിനാകും മുടി മുറിച്ചതെന്ന് ഒരാൾ ഇട്ട കമന്റിന് അസ്സൽ മറുപടിയാണ് താരം നൽകിയത്. കെളവികൾ മോശം ആണോ ,നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഒരിക്കൽ കെളവികൾ ആകും, നിങ്ങളും എന്നായിരുന്നു താരം നൽകിയ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top