Movlog

Movie Express

തന്റെ ജീവിതകഥ വെളിപ്പെടുത്തി അഞ്ജലി അമീർ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് അഞ്ജലി അമീർ. ട്രാൻസ്ജെൻഡർ മോഡലായ അഞ്ജലി സിനിമാലോകത്ത് മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ അഞ്ജലി എപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകാറുണ്ട്. കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾക്ക് തക്ക മറുപടി അഞ്ജലിയും നൽകാറുമുണ്ട്. അഞ്ജലിയുടെ നിലപാടുകളെ പിന്തുണച്ചും ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം “പേരൻബ്”ലൂടെയാണ്അഞ്ജലി സിനിമാലോകത്ത് എത്തുന്നത്. ഈ സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയമായി താരം. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങൾ തുറന്നുപറയുകയാണ് താരം. വെറും 10 മാസം പ്രായമുള്ളപ്പോഴാണ് അഞ്ജലിക്ക് തന്റെ ഉമ്മയെ നഷ്ടമായത്. ഉമ്മയുടെ ചേച്ചിമാർ ആണ് പിന്നീട് അഞ്ജലിയെ വളർത്തിയതും നോക്കിയതും. അഞ്ചാം ക്ലാസ് വരെ അഞ്ജലി കരുതിയത് അതാണ് തന്റെ ഉമ്മ എന്നാണ്. എന്നാൽ പിന്നീടാണ് തന്റെ ഉമ്മ ഈ ലോകത്ത് ഇല്ല എന്ന സത്യം അഞ്ജലിക്ക് മനസ്സിലായത്.

ഉമ്മ ഇല്ലെങ്കിലും അതിന്റെ യാതൊരു കുറവും ഇല്ലാതെയാണ് ഉമ്മയുടെ സഹോദരിമാർ തന്നെ വളർത്തിയത്. ചെറുപ്പം മുതലേ വലിയ നാണമായിരുന്നു താരത്തിന്. വീട്ടിൽ ആരെങ്കിലും വന്നാൽ കട്ടിലിനടിയിൽ പോയി ഒളിച്ചിരിക്കുമായിരുന്നു. ബാല്യം മുതൽ താൻ മറ്റുള്ള ആൺകുട്ടികളെപ്പോലെ അല്ല എന്നൊരു തോന്നൽ തോന്നിത്തുടങ്ങിയിരുന്നു എന്ന് അഞ്ജലി അമീർ തുറന്നു പറയുന്നു. എന്നാൽ അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായിരുന്നില്ല.

അഞ്ജലിയുടെ ഉള്ളിലെ മാറ്റങ്ങൾ അറിഞ്ഞതും മനസ്സിലാക്കിയതും പിന്തുണച്ചതും എല്ലാം വീട്ടുകാർ ആയിരുന്നു. മുടി വളർത്താനും ഹൈഹീൽസ് ഇടാനും അവർ തനിക്ക് അനുവാദം നൽകി. നാട്ടുകാരെ ഭയന്നാണ് അഞ്ജലി ചെറുപ്പത്തിൽ തന്നെ നാടുവിട്ടത്. എന്നാൽ തിരികെ വന്നപ്പോൾ വീട്ടുകാർ തന്നെ സ്വീകരിച്ചു എന്നും അഞ്ജലി പറയുന്നു. ഇപ്പോൾ ഇതാ സ്വന്തം ജീവിതം സിനിമ ആകുന്നതിനുള്ള ആവേശത്തിലാണ് താരം. താൻ കടന്നുപോയ അനുഭവങ്ങൾ അഭിനയിക്കാൻ കഴിയുന്നതിൽ ഉള്ള ത്രില്ലും താരം പങ്കു വെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top