Movlog

Faith

അനിൽ പനച്ചൂരാൻ നമ്മെ വിട്ടു പിരിഞ്ഞു! കോവിഡ് ബാധിതൻ ആയിരുന്നു

പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു. 51 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു. കവിയും ഗാനരചയിതാവുമാണ് അദ്ദേഹം. പുതുതായി അദ്ദേഹം ഒരു ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ ആണ് ഇതുപോലൊരു മരണ വാർത്ത എത്തുന്നത്. എഴുതിയ ഗാനങ്ങളും വരികളും ഓരോ ആളുകളുടെയും മനസ്സ് പിടിച്ചു എടുക്കുന്ന തരത്തിൽ ആയിരുന്നു. ശ്രീനിവാസൻ നായകൻ ആയ അറബിക്കഥയിലൂടെ ആണ് അദ്ദേഹം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അതിനു ശേഷം കഥ പറയുമ്പോൾ, നസറാണി, അലിഭായ്, മാടമ്പി, സൈക്കിൾ, ക്രേസി ഗോപാലൻ, മിന്നാമിന്നി കൂട്ടം, മുല്ല, കലണ്ടർ, ഡാഡികൂൾ, ഭ്രമരം, ദ്രോണ, കോക്‌ടെയ്ൽ, ചേകവർ, മേരിക്കുണ്ടൊരു കുഞ്ഞാട്, നോട്ട് ഔട്ട്, അർജുനൻ സാക്ഷി, ചൈന ടൌൺ, സീനിയർസ്, സെവൻസ്, സ്പാനിഷ് മസാല, ബ്ലാക്ക് ടിക്കറ്റ്, യാത്ര ചോദിക്കാതെ, വെളിപാടിന്റെ പുസ്തകം, എന്നീ ചിത്രങ്ങൾക്ക് വേണ്ടി വരികൾ എഴുതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top