Movlog

Faith

അനിലേട്ടൻ വിട പറഞ്ഞിട്ട് ഒരു വർഷം – ഇന്നും അവസാന വരികൾ ! മനസ്സിനെ വേദനിപ്പിക്കും അനിലേട്ടാ

മലയാളികളുടെ പ്രിയ സംവിധായകനും തിരക്കഥാകൃത്തും ആയ സച്ചിയേട്ടന്റെ പിറന്നാൾ ദിനത്തിൽ മലയാള സിനിമയ്ക്ക് വീണ്ടും ഒരു വലിയ നഷ്ട്ടം കൂടി. അനിൽ നെടുമങ്ങാട് എന്ന താരോദയം അതിന്റെ പൂർണ്ണതയിൽ തിളങ്ങി നിൽക്കുമ്പോൾ നമ്മളോട് ഒരു യാത്ര പോലും പറയാതെ അസ്തമിക്കുകയാണ്. കണ്ണീർ കയത്തിലേക്ക് തള്ളിയിട്ടു ഒരു യാത്ര. അനിൽ ഏട്ടൻ സച്ചിയേട്ടനെ കുറിച്ച് അവസാനമായി എഴുതിയ പോസ്റ്റ് വായിക്കാം

“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .”

മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ, ചുരുക്കം സിനിമകളിലൂടെ മലയാള മനസ്സ് പിടിച്ചു പറ്റിയ സച്ചി നമ്മളെ ഏവരെയും വിട്ടു പോയിട്ടു ഒരുവർഷം ആകുകയാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രിയ സിനിമാക്കാരുടെ വാക്കുകൾ ഇടറുന്നതും, കാണാൻസാധിച്ചിരുന്നു . പൃഥ്വിരാജ് പല ആവർത്തി പറഞ്ഞത് പോലെ ചുരുക്കം സൗഹൃദം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് പ്രണാമം.

സച്ചി വേർപിരിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഓർമ്മകൾ പങ്കു വെച്ച് ഭാര്യ സിജി. മലയാള സിനിമയിൽ പകരം വെക്കാനാവാത്ത ഒരു നഷ്ടം ആണ് പ്രശസ്ത സംവിധായകൻ സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ജൂൺ 18നാണ് ഹൃദയാഘാതം മൂലം സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മരണമടഞ്ഞത്. 48 വയസ്സ് ആയിരുന്നു സച്ചിക്ക്.

തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നു സച്ചി. സച്ചി-സേതു തിരക്കഥാകൃത്തുക്കളുടെ കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിരുന്നത്. 2020ൽ പുറത്തിറങ്ങിയ “അയ്യപ്പനുംകോശിയും” ആയിരുന്നു സച്ചിയുടെ അവസാനത്തെ ചിത്രം. ഇനിയും ഒരുപാട് സിനിമകൾ മലയാള സിനിമയ്ക്ക് നൽകാൻ ബാക്കി വെച്ചിട്ടാണ് സച്ചി യാത്രയായത്. സച്ചി ലോകത്തോട് വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ സച്ചിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭാര്യ സിജി.

അറിയാത്തവർക്ക് മുൻപിൽ പരുക്കനായ, അധികം സംസാരിക്കാത്ത ഒരു ആളായിരുന്നു സച്ചി. എന്നാൽ പ്രിയപ്പെട്ടവർക്ക് ഇടയിൽ ഒരുപാട് സംസാരിക്കുന്ന ഒരാൾ. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ചെയ്‌ത സിനിമയെക്കാൾ ചെയ്യാനിരിക്കുന്ന സിനിമയെ കുറിച്ച് പറയുന്ന ആളായിരുന്നു സച്ചി. സച്ചിയുടെ പ്രതിഭയ്ക്ക് ഒത്ത സിനിമകളല്ല സച്ചി ഇതുവരെ ചെയ്തത് എന്ന് ഭാര്യ സിജി പറയുമായിരുന്നു.

ഇതിനെക്കുറിച്ച് സച്ചിയോട് പറയുമ്പോൾ കച്ചവട സിനിമകൾ ചെയ്താൽ മാത്രമേ സിനിമയിൽ നിലനിൽക്കാൻ സാധിക്കുള്ളൂ. അങ്ങനെ പണമുണ്ടാക്കി ആ പണം കൊണ്ട് സ്വന്തം ഇഷ്ടത്തിന് ഉള്ള സിനിമ ചെയ്യും എന്നാണ് സച്ചി പറഞ്ഞിരുന്നത്. അതിന്റെ ഒരു തുടക്കമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രം.

സിനിമയിൽ സിജി നൽകുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കാമായിരുന്നു സച്ചി. “തൂവാനത്തുമ്പികൾ” എന്ന സിനിമ റീ ക്രിയേറ്റ് ചെയ്യണമെന്ന് സച്ചിയുടെ വലിയ ആഗ്രഹമായിരുന്നു. ഇതിനെക്കുറിച്ച് നടൻ പൃഥ്വിരാജിനോട് ചർച്ച ചെയ്തിരുന്നു എന്ന് താരവും ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രോജക്റ്റ് കമ്മിറ്റ് ചെയ്താൽ സ്ക്രിപ്റ്റ് എഴുതുന്ന അന്നുമുതൽ സച്ചി ഇറച്ചി, മീൻ, സിഗരറ്റ്, കള്ള് എന്നിവയെല്ലാം ഉപേക്ഷിച്ച് നേരെ മൂകാംബികയിലേക്ക് പോകും. അവിടെനിന്ന് തിരക്കഥ എഴുതി പൂർത്തിയാക്കി പൂജിപ്പിച്ചതിനുശേഷം മാത്രമേ സച്ചി തിരിച്ചുവരുമായിരുന്നുള്ളൂ.

2016 ലാണ് അവസ്കുലർ നക്രോസിസ് എന്ന അസുഖം സച്ചിക്ക് സ്ഥിരീകരിക്കുന്നത്. “രാമലീല”യുടെ സംവിധായകൻ അരുൺ ഗോപിയുമായി ശബരിമലയിലേക്ക് പോയി തിരിച്ചു വന്നതിനു ശേഷം ആയിരുന്നു സച്ചിക്ക് ഇടുപ്പിന് താഴേക്ക് ദുർബലം ആവുകയായിരുന്നു.

അന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. തീവ്രമായ വേദന സഹിച്ചു കൊണ്ടായിരുന്നു സച്ചി അന്നൊക്കെ സിനിമകൾ ചെയ്തത്. സച്ചിയുടെ മരണത്തിൽ ഒരുപാട് വിവാദങ്ങൾ ആശുപത്രിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു എന്നും ഡോക്ടർമാരുടെ പിഴവുകൾ ആയിരുന്നില്ല സച്ചിയുടെ മരണകാരണമെന്നും വ്യക്തമാക്കുകയാണ് സച്ചിയുടെ ഭാര്യ സിജി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top