Movlog

Faith

പിറന്നാൾ ദിനത്തിൽ മകളെ രാത്രി പന്ത്രണ്ട് മണിക്ക് വിഷ് ചെയ്യാൻ സാധിക്കാത്തതിലുള്ള വിഷമം പങ്കു വെച്ച് അനീഷ് ഉപാസന.

മലയാള സിനിമയിലെ പ്രശസ്ത ഫോട്ടോഗ്രാഫറും, സംവിധായകനും, തിരക്കഥാകൃത്തുമാണ് അനീഷ് ഉപാസന. മാഗസിനുകളുടെ ഫാഷൻ ഫോട്ടോഗ്രാഫറായി തുടങ്ങി പിന്നീട് “മാറ്റിനി” എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അനീഷ് ഉപാസനയുടെ രണ്ടാമത്തെ ചിത്രമായിരുന്നു “സെക്കൻഡ്സ്”. മലയാളികളുടെ പ്രിയതാരം അഞ്ജലി നായരുടെ മുൻഭർത്താവ് എന്ന നിലയിലാണ് അനീഷ് ഉപാസനയെ മലയാളികൾക്ക് കൂടുതൽ പരിചയം. നിരവധി മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അഞ്ജലി “ദൃശ്യം 2 “ൽ ശ്രദ്ധേയമായ ഒരു വേഷം ആണ് അവതരിപ്പിച്ചത്. അഞ്ജലിയുടെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറി ഈ ചിത്രം.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനീഷ് ഉപാസന. പല വിഷയങ്ങളും വളരെ രസകരമായി പങ്കുവെക്കുന്ന അനീഷിന്റെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആകാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ അനീഷ് പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും അഞ്ജലിയുടെയും മകൾ ആവണിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകളുടെ അടുത്ത് എത്താൻ കഴിയാത്തതിലുള്ള വിഷമം ആണ് തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ അനീഷ് പങ്കു വെച്ചത്.

കൊറോണ കാരണം മകളുടെ പിറന്നാൾ ദിനത്തിൽ മകളെ കാണാൻ സാധിച്ചില്ല എന്നും രാത്രി 12 മണിക്ക് മകളെ ഒന്ന് വിളിച്ചു ആശംസിക്കാൻ പോലും കഴിഞ്ഞില്ല എന്നും അനീഷ് വിഷമത്തോടെ തന്റെ കുറിപ്പിൽ പങ്കു വെക്കുന്നു. ഒന്ന് വിളിക്കാൻ പോലും സമ്മതിക്കാത്ത വിധം ക്ഷീണം ആക്കി കളഞ്ഞു കൊറോണ എന്നും അനീഷ് വിഷമത്തോടെയും ദേഷ്യത്തോടെയും പറയുന്നു. തന്റെ മകളെ വിഷമിപ്പിച്ച കൊറോണയെ വെറുതെ വിടില്ല എന്നും ഒരിക്കലും പൊറുക്കില്ല എന്നും ആ അച്ഛൻ പറയുന്നു. അച്ഛൻ ഉടനെ വരുമെന്നും തന്റെ പൊന്നുമകൾക്ക് പിറന്നാൾ ആശംസകൾ എന്നും അനീഷ് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top