Movlog

India

സിനിമയിലെ വില്ലനും വില്ലത്തിയും തമ്മിലുള്ള വ്യത്യസ്തമായ പ്രണയകഥ

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും അവതരിപ്പിച്ച നടിയാണ് പൂർണിമ ആനന്ദ് .പൂർണിമ ചെയ്ത കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു പൂർണിമയുടെ വില്ലത്തി വേഷങ്ങൾ ആണ് ഏറെ ശ്രദ്ധേയമായിരുന്നത് .പൂർണിമയുടെ ഭർത്താവ് ആനന്ദും സിനിമകളിലും സീരിയലുകളിലും സജീവമാണ് .അദ്ദേഹവും വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത് .ഈ വില്ലനും വില്ലത്തിയും തമ്മിലുള്ള പ്രണയകഥ അധികം ആർക്കും അറിയാത്ത ഒന്നാണ് .

സാധാരണ താരദമ്പതികളുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർക്കിടയിൽ ചർച്ചാവിഷയം ആവാറുണ്ട് .എന്നാൽ ഇവരുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല .യഥാർത്ഥ ജീവിതത്തിൽ ഒരു വില്ലനും വില്ലത്തിയും ഒന്നിച്ചത് ആരാധകർക്ക് ഏറെ കൗതുകകരമായിരുന്നു .എങ്കിലും ഇവരുടെ വ്യക്തിജീവിതത്തെ കുറിച്ച് യാതൊന്നും ഇവർ പുറത്തു വിട്ടിരുന്നില്ല .

ഇപ്പോൾ താരദമ്പതികളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് ആനന്ദ് ഭാരതി .ആനന്ദ് ജനിച്ചതും വളർന്നതും ഹൈദരാബാദിൽ ആണ് .തമിഴ് സിനിമയിലൂടെ ആയിരുന്നു ആനന്ദിന്റെ അരങ്ങേറ്റം .എന്നാൽ മലയാള സിനിമയിലും സീരിയലുകളിലും സജീവമായത് കൊണ്ടാണ് പ്രേക്ഷകർ ഇദ്ദേഹം മലയാളി ആണെന്ന് കരുതിയത് .

ഒരു തമിഴ് ഷോർട്ട് ഫിലിമിലൂടെയാണ് ഇരുവരും കണ്ടു മുട്ടുന്നത് .ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു .”ഒളിമ്പ്യാൻ അന്തോണി ആദം “,”ചിന്താമണി കൊലക്കേസ് “,”മാഞ്ഞുപോലൊരു പെൺകുട്ടി “,”സേതുരാമയ്യർ സി ബി ഐ ” തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരം ആയി മാറിയ നടിയാണ് പൂർണിമ .ഇത് വരെ ചെന്നൈയിൽ ആയിരുന്നു ഇവരുടെ താമസം.എന്നാൽ ഇപ്പോൾ ആനന്ദും പൂർണിമയും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരിക്കുകയാണ് .

തിരുവനന്തപുരത്തെ “സെൻസീറൊ ” എന്ന പ്രശസ്തമായ റെസ്റ്റോറന്റ് ഇവരുടേതാണ് .ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ ഇവർ രണ്ടുപേർക്കും ഒരുപോലെ സാധിച്ചിട്ടുണ്ട് എന്നത് വലിയ ഒരു കാര്യം തന്നെയാണ്. കൂടാതെ ഇവർ വില്ലൻ വേഷങ്ങൾ ആണ് കൂടുതൽ ചെയ്യുന്നതെങ്കിലും മലയാളികൾക്ക് രണ്ടുപേരോടും ഉള്ള അടുപ്പം വളരെ കൂടുതൽ ആണ്. ഓരോ റോളുകളും ആ കഥാപാത്രത്തിന് അനുസരിച്ചു ചെയ്യുവാനുള്ള പ്രത്യേക കഴിവ് തന്നെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്.

കുടുംബ ജീവിതത്തിൽ ശ്രദ്ധ പുലർത്തുന്ന പൂർണിമ ആനന്ദ് സിനിമകൾ ഇപ്പോൾ കഥാപാത്രങ്ങൾ സ്വീകരിക്കുന്നത് എങ്കിലും ഭർത്താവ് ആനന്ദ് ഇപ്പോഴും മലയാള സിനിമയിലെ ചില പ്രധാന സിനിമകളുടെ ഭാഗമായി എത്തുന്നതാണ് കണ്ടിട്ടുള്ളത്. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിൽ തമിഴ് ചിത്രങ്ങളിൽ ആയിരുന്നു അദ്ദേഹം കൂടുതലായി അഭിനയിച്ചിരുന്നത്. 1987 ഇൽ ആരംഭിച്ച സിനിമ ജീവിതം പിന്നീട് 91 കളിൽ മലയാള സിനിമയായ മാസ്റ്റർ പ്ലാനിൽ ആന്റണി എന്ന കഥാപാത്രമായി എത്തി. എന്നാൽ പിന്നീട് കണ്ടത് അദ്ദേഹത്തെ കൂടുതൽ തമിഴ്, തെലുഗ് ചിത്രങ്ങൾ ചെയ്യുന്നതാണ്. പിന്നീടു 2005 ൽ ആണ് ആനന്ദ് മലയാളത്തിലേക്ക് എത്തുന്നത്. അതും മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപിയോടപ്പം.

ദി ടൈഗർ എന്ന ഹിറ്റ് മലയാളം സിനിമയിൽ സുരേഷ് ഗോപിയോടൊപ്പമുള്ള കോംബോ സീനുകളിൽ പ്രധാനി ആയിരുന്നു അദ്ദേഹം. അതോടെ അദ്ദേഹം മലയാളത്തിൽ നില ഉറപ്പിക്കുകയായിരുന്നു. ദി ടൈഗർ ലെ മുസാഫിർ എന്ന വില്ലൻ വേഷം അദ്ദേഹത്തിന്റെ മലയാളം സിനിമ ജീവിതം മാറ്റിമറിച്ചു എന്ന് തന്നെ പറയണം. ദി ടൈഗർ നു ശേഷം മമ്മുക്ക ലാൽ ഹിറ്റ് കോമ്പിനേഷൻ ഒന്നിച്ച തൊമ്മനും മക്കളും, പിന്നീട് മോഹൻലാൽ ചിത്രമായ ഉദയനാണ് താരം എന്നിവ മികവുറ്റതാക്കുവാൻ താരത്തിന് സാധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top