Movlog

Kerala

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ – റേഷൻ കാർഡിന് 23000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.അവസാന തീയതി ജൂൺ 30 !

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും റേഷൻ കാർഡുകളിൽ മുൻഗണന വിഭാഗത്തിൽ കയറി കൂടിയ അനർഹരായവർക്ക് എതിരെ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ വീടുകളിലെത്തി പരിശോധനകൾ നടത്തി ഒക്കെയാണ് ഇത്തരത്തിൽ അനധികൃതരായ ആളുകളെ പിടികൂടി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഈ തവണയും അത് വീണ്ടും ആവർത്തിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. നിരവധി ആളുകളാണ് ഇപ്പോൾ അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ച റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്. അർഹതയില്ലാത്തവർക്ക് സ്വമേധയാ പുറത്തു പോകുവാൻ ഉള്ള അവസരം സർക്കാർ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. അത്തരത്തിലുള്ളവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരില്ല.

അനർഹം ആയിട്ട് മുൻഗണന റേഷൻ കാർഡുകൾ കൈവശം വെക്കുന്നവരെ കാത്തിരിക്കുന്നത് വലിയ തുകയുടെ പിഴയാണ്. ജൂൺ 30 ആണ് ഇവർക്കുള്ള അവസാന തീയതി. അനർഹമായ വാങ്ങിക്കുന്ന ഓരോ കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾക്കും സർക്കാർ നിരക്കിലുള്ള തുക പിഴയായി നൽകണം എന്നാണ് തീരുമാനം. ജൂൺ 30 ന് ശേഷം ഒരു പക്ഷേ ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധനകൾ നടത്തും ആയിരിക്കും. ഏതു ദിവസം മുതലാണ് മുൻഗണനാ വിഭാഗത്തിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങിക്കുന്നത് എന്ന് കണ്ടെത്തി അതിനനുസരിച്ചായിരിക്കും പിഴത്തുക.

ഇവർ കൂടുതൽ വാങ്ങിക്കുന്നതും അരി ആണ് എന്നാണ് സിവിൽ സപ്ലൈസിന്റെ കണ്ടെത്തൽ. അരി കിലോഗ്രാമിന് 64 രൂപ ആയിട്ടാണ് പിഴയായി ഈടാക്കുക. പിഴയും ശിക്ഷാനടപടികൾ ഒന്നുമില്ലാതെ കാർഡ് മാറ്റുന്നതിനുള്ള അവസരം ജൂൺ ഒന്നിനാണ് നിലവിൽ വന്നത്. അനർഹമായി ഇത്തരം കാർഡുകൾ കൈവശമുള്ളവർക്ക് കാർഡിലെ വിവരങ്ങൾ സ്കാൻ ചെയ്തു അപേക്ഷ സഹിതം താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഇ മെയിൽ ചെയ്തു കാർഡുകൾ മാറ്റാവുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top