Movlog

Faith

മോഹൻലാലിന് പോലും ഇല്ലാത്ത ധൈര്യം കാണിച്ച ലക്ഷ്മിപ്രിയയെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു..

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ മൂന്നു സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം നാലാമത്തെ സീസൺ ആണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഇത്തവണ ബിഗ് ബോസ് ഹൗസിലും, ടാസ്കുകളിലും മാത്രമല്ല മത്സരാർത്ഥികളിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ഒരു സീസണാണ് ബിഗ് ബോസ് സീസൺ 4. അടുത്തിടെ ആയിരുന്നു ബിഗ് ബോസ് പരിപാടിയിൽ ജാസ്മിൻ നടത്തിയ പ്രസ്താവന വലിയ രീതിയിൽ വിവാദമായത്.

അവതാരകനായ ലാലേട്ടൻ പോലും നിശബ്ദനായി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ ഒരാൾ മാത്രമായിരുന്നു ജാസ്മിനെതിരെ ശബ്ദമുയർത്തിയത്. സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ ആയിരുന്നു തന്റെ പ്രതിഷേധം അറിയിച്ചത്. ലക്ഷ്മി പ്രിയ അഭിപ്രായം പങ്കുവെച്ചതോടെ മോഹൻലാൽ അടക്കമുള്ള പലരും അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടുവരികയായിരുന്നു. തുടർന്ന് എല്ലാ കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ ലക്ഷ്മിപ്രിയ പറയുവാൻ തുടങ്ങി.

ഇതോടെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിയ്ക്ക് ആരാധകർ വർദ്ധിക്കുകയാണ്. ജാസ്മിൻ ഒരു വ്യക്തിയെ വീട്ടിലെ പട്ടിയോട് ഉപമിച്ചപ്പോൾ എല്ലാവരും നിശബ്ദരായി നിൽക്കുകയായിരുന്നു. അപ്പോൾ മലയാളികളുടെ മുഴുവൻ അഭിമാനമായി മാറി കൊണ്ടായിരുന്നു ലക്ഷ്മിപ്രിയ പ്രതികരണം നടത്തിയത്. അത്രയും കാലം കുലസ്ത്രീ എന്ന് മുദ്ര കുത്തി ലക്ഷ്മിപ്രിയയെ ആക്ഷേപിച്ചവർക്കുള്ള ഒരു മറുപടി കൂടിയായിരുന്നു ഈ സംഭവം.

ലക്ഷ്മിപ്രിയയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജാസ്മിൻ എം മൂസ ഡോക്ടറിനെ ഉപമിച്ചത് ഒരു പട്ടിയോട് ആയിരുന്നു. നമുക്ക് പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാളുമായി നമ്മൾ താരതമ്യം ചെയ്യുന്നു. അല്ലാതെ ഏറ്റവും വിലകുറഞ്ഞ ഒരാളും ആയിട്ടല്ല താരതമ്യം ചെയ്യുക. ഗോവിന്ദച്ചാമിക്ക് വഴിയിൽ കിടക്കുന്ന പട്ടിയുടെ വില പോലും നമ്മൾ നൽകാറില്ല.

എന്നാൽ പ്രായമുള്ള ഒരാളെ കാണുമ്പോൾ അപ്പന്റെ അല്ലെങ്കിൽ അമ്മയുടെ സ്ഥാനത്ത് എന്ന് നമ്മൾ പറഞ്ഞു പോകും. എന്നാൽ ജാസ്മിൻ ഡോക്ടറെ ഉപമിച്ചത് ഒരു പട്ടിയോട് ആണ്. ജാസ്മിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും ഒക്കെ പട്ടിയോട് ആണോ താരതമ്യം ചെയ്യുന്നത്. ഇവിടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാട് വ്യക്തമാക്കിയത്. അവർ അവരുടെ മാത്രം അഭിപ്രായമല്ല പറഞ്ഞത്.

ഡോക്ടർ റോബിനെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണ് ജാസ്മിൻ അങ്ങനെയൊരു താരതമ്യം നടത്തിയത്. അത് ലക്ഷ്മിപ്രിയ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ജാസ്മിൻ മറ്റൊരു ട്രാക്കിലേക്ക് തിരിച്ചു വിട്ടത്. ജാസ്മിൻ ചെയ്തത് സ്മാർട്ട്നെസ് ആണ് എന്ന് പറഞ്ഞ് പലരും കയ്യടിക്കും. എന്നാൽ ഇത് ഓവർ സ്മാർട്ട്നെസ് ആണ്. ഇത് ഒട്ടും നല്ലതല്ല. ഒരു മനുഷ്യനെ അവഹേളിക്കുന്നതിന് ഒരു പരിധിയുണ്ട് എന്നായിരുന്നു കുറിപ്പിൽ പങ്കുവെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top