Movlog

Movie Express

അമൃതയും ബാലയും വീണ്ടും ഒന്നിക്കണം എന്ന് ആരാധകർ .

സമൂഹ മാധ്യമങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് തെന്നിന്ത്യൻ താരം ബാലയും ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനം .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയെത്തിയ അമൃത സുരേഷും  ,സെലിബ്രിറ്റി ഗസ്റ്റ് ആയെത്തിയ ബാലയും പ്രണയത്തിലാവുകയായിരുന്നു

.ഈ പ്രണയം വിവാഹത്തിലേക്കെത്തുകയും പിന്നീട് ഇവർ വിവാഹമോചിതർ ആവുകയുമായിരുന്നു .പാപ്പു എന്ന് വിളിക്കുന്ന അവന്തിക ഇവരുടെ മകൾ ആണ് .റിയാലിറ്റി ഷോയിൽ വിജയിച്ചിരുന്നില്ലെങ്കിലും പിന്നണി ഗാനരംഗത്തിൽ സജീവമാണ് അമൃത സുരേഷ് .സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് ആരംഭിച്ച “അമൃതംഗമയ “എന്ന ബാൻഡും ഹിറ്റ് ആണ് .കഴിഞ്ഞ വർഷത്തോടെ ഇരുവരും വിവാഹമോചിതരായെങ്കിലും ഇപ്പോഴും ഇരുവരുടെയും ഭാഗം പിന്തുണച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കാറുണ്ട് .ഇവർ വീണ്ടും ഒന്നിക്കണം എന്ന അഭ്യർത്ഥനയും ആരാധകർ മുന്നോട്ട് വെക്കാറുണ്ട്.

മകൾ അവന്തിക അമൃതയ്ക്ക് ഒപ്പം ആണ് കഴിയുന്നത് .ഒരിക്കൽ ബാലയുടെ അടുത്തേക്കെത്തിയ മകളോടൊപ്പം ഉള്ള സന്തോഷനിമിഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു .ബാലയുടെ വേദന മനസിലാക്കിയ ആരാധകർ ,മകൾക്ക് വേണ്ടി അമൃതയുമായി ഒന്നിക്കുവാൻ  ആവശ്യപ്പെടുകയായിരുന്നു .ഇരുവരും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് .ഇവരുടെ യൂട്യൂബ് ചാനലുകളും ശ്രദ്ധേയമാണ് .ഇവർ പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും അടിയിൽ ,മകൾക്ക് വേണ്ടി ഒന്നിച്ചു കൂടെ എന്ന കമന്റുമായി ആരാധകരും എത്താറുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top