Movlog

Movie Express

താലിയണിഞ്ഞുള്ള ചിത്രം പങ്കു വെച്ച് അമൃത നായർ…”കുടുംബവിളക്ക് ” ൽ നിന്നും പിന്മാറിയത് വിവാഹിതയാകാനോ ? വെളിപ്പെടുത്തൽ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ആണ് “കുടുംബവിളക്ക്”. പ്രശസ്ത സിനിമാതാരം മീര വാസുദേവ് കേന്ദ്ര കഥാപാത്രം ആയെത്തുന്ന പരമ്പര റേറ്റിങ്ങിൽ എന്നും മുൻപന്തിയിലാണ്. ബ്ലസ്സി സംവിധാനം ചെയ്‌ത്‌ മോഹൻലാലിന്റെ നായിക ആയി “തന്മാത്ര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് മീര വാസുദേവ്. പിന്നീട് മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും “കുടുംബവിളക്ക്” എന്ന പരമ്പരയിൽ എത്തിയതോടെ ആണ് മീര വാസുദേവ് കൂടുതൽ ശ്രദ്ധേയമായത്.

സുമിത്ര എന്ന വീട്ടമ്മയെ ആണ് മീര വാസുദേവ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ ആണ് ഈ പരമ്പര കാണിക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് വളരെ സുപരിചിതനായ താരം ആണ് കെ കെ മേനോൻ. സുമിത്രയുമായുള്ള ചില പൊരുത്തക്കേടുകൾ കാരണം ഓഫീസിലെ സഹപ്രവർത്തക ആയ വേദികയുമായി പ്രണയത്തിൽ ആവുന്ന സിദ്ധാർഥ് സുമിത്രയുമായി വിവാഹ മോചനം നേടുകയും പിന്നീട് വേദികയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.

വേദികയായി എത്തുന്നത് “ആകാശഗംഗ 2” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ ശരണ്യ ആനന്ദ് ആണ്. വിവാഹ മോചനത്തിന് ശേഷം തളരാതെ സ്വന്തമായി സംരംഭം ആരംഭിച്ച് ഉയർച്ചകൾ കീഴടക്കുന്ന സുമിത്രയുടെയും വേദികയുമായുള്ള വിവാഹത്തിന് ശേഷം തിരിച്ചടികൾ ഏൽക്കുന്ന സിദ്ധാർത്ഥിന്റെയും ജീവിതത്തിലെ സംഭവ വികാസങ്ങൾ ആണ് ഈ പരമ്പരയിൽ കാണിക്കുന്നത്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മക്കൾ ആയ അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവയും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ്.

അനിരുദ്ധ് ആയി ആനന്ദ്, പ്രതീഷ് ആയി നൂബിൻ എത്തുമ്പോൾ ശീതൾ ആയി അമൃത നായർ ആയിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. പാർവതി വിജയ്ക്ക് പകരം ആയിട്ടായിരുന്നു അമൃത ശീതൾ ആയി പരമ്പരയിൽ എത്തിയത്. ആദ്യമൊക്കെ അമ്മയെ തള്ളിപ്പറഞ്ഞിരുന്ന വാശിക്കാരിയായ മകൾ ആയിരുന്നു ശീതൾ. പിന്നീട് അമ്മയുടെ സ്നേഹം തിരിച്ചറിയുന്ന മകൾ ആയി മാറി. വളരെ മികച്ച പ്രകടനം ആയിരുന്നു ശീതൾ ആണ് അമൃത നായർ കാഴ്ച വെച്ചത്. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ നേടിയെടുത്തിയിരുന്നു താരം.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള അമൃത ലൊക്കേഷനിലെ ചിത്രങ്ങളും വിശേഷങ്ങളും രസകരമായ വീഡിയോകളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. അടുത്തിടെ ആയിരുന്നു പരമ്പരയിൽ നിന്നും പിന്മാറുകയാണെന്ന് താരം വെളിപ്പെടുത്തിയത്. ഒരുപാട് വേദനയോടെ പ്രിയതാരം പരമ്പരയിൽ നിന്നും പിന്മാറുന്ന വിവരം ആരാധകർ ഏറ്റെടുത്തത്. മറ്റു പ്രോജക്ടുകളുടെ ഭാഗമാകുന്നതിന് തുടർന്നാണ് പരമ്പരയിൽ നിന്നും അമൃത പിന്മാറുന്നത് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് അമൃതയുടെ ഏറ്റവും പുതിയ ചിത്രമാണ്.

താലി ചാർത്തിയുള്ള താരത്തിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അമൃത വിവാഹിതയായോ എന്ന സംശയങ്ങൾ ആണ് ആരാധകർ ഉന്നയിക്കുന്നത്. വിവാഹം കഴിക്കുവാൻ വേണ്ടിയാണോ “കുടുംബവിളക്ക്” ൽ നിന്നും പിന്മാറിയതെന്ന സംശയവും ആരാധകർ പങ്കു വെച്ചു. എന്നാൽ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. “ഹാദിയ” എന്ന പുതിയ പരമ്പരയിലെ വേഷം ആണ് അതെന്നും, വിവാഹം കഴിഞ്ഞിട്ടില്ലെന്നും താരം വെളിപ്പെടുത്തി. അമൃതയുടെ പുതിയ പരമ്പരയ്ക്ക് ആശംസകൾ പങ്കു വെക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top