Movlog

Movie Express

“ജീവിതം” എന്ന അടികുറിപ്പോടെ പോസ്റ്റ് ഇട്ടു അമ്പിളി ദേവി ! എന്ത് പറ്റി താരത്തിന് എന്ന സംശയത്തോടെ ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമ്പിളിദേവി. നിരവധി സിനിമകളിലും പരമ്പരകളിലും തിളങ്ങിയിട്ടുള്ള താരം “സമയം” എന്ന പരമ്പരയിലൂടെ ആണ് ശ്രദ്ധേയമായത്. സ്കൂൾ യുവജനോത്സവങ്ങളിൽ കലാതിലകം ആയതോടെ സിനിമകളിൽ അവസരം ലഭിച്ച അമ്പിളി ദേവി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിലൂടെ ആണ്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് താരം. ആദ്യ വിവാഹം വേർപെടുത്തിയതിനു ശേഷം സീരിയൽ താരം ആദിത്യൻ ജയനെ വിവാഹം കഴിക്കുകയായിരുന്നു അമ്പിളി. “സീത” എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനിൽ സജീവമാണ് ഇരുവരും.

ഇവർക്ക് ഒരു മകൻ പിറന്നതോടെ ആണ് അമ്പിളി ദേവി താൽക്കാലികമായി അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി അമ്പിളി ദേവിയും, ആദിത്യനും. മക്കളുടെ പിറന്നാളും, വിവാഹ വാർഷികവും മറ്റു പ്രധാന വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ “മഴയെത്തും മുമ്പേ” എന്ന സിനിമയിലെ ഗാനം പങ്കു വെച്ച് കൊണ്ട് അമ്പിളി ദേവി പങ്കു വെച്ച ഏറ്റവും പുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “കഥയറിയാതിന്ന് സൂര്യൻ സ്വർണതാമരയെ കൈവെടിഞ്ഞു ” എന്ന് തുടങ്ങുന്ന വരികൾ ചേർത്തു കൊണ്ടുള്ള വീഡിയോയ്ക്ക് “ജീവിതം” എന്നാണ് അമ്പിളി ദേവി കുറിപ്പ് നൽകിയത്.

അമ്പിളി ദേവിയുടെ ഏറ്റവും പുതിയ കുറിപ്പ് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു. നിരവധി പേരാണ് താരത്തിനെ ആശംസിച്ചും കമന്റുകൾ ഇട്ടും മുന്നോട്ട് വന്നത്. 2019 ജനുവരിയിൽ ആയിരുന്നു അമ്പിളി ദേവിയും ആദിത്യനും ആയിട്ടുള്ള വിവാഹം. വിവാഹത്തിന് തുടർന്ന് ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഇവർക്ക് നേരിടേണ്ടി വന്നു. എന്നാൽ സന്തോഷകരമായ ദാമ്പത്യ ജീവിതം കൊണ്ട് വിമർശകരുടെ വായാടിപ്പിച്ചു താരദമ്പതികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top