Movlog

Faith

ആദിത്യൻ ജയനെ കുറിച്ച് അമ്പിളി ഭർത്താവിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാവുന്നു.

ഇന്ന് സമൂഹ അമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്നനങ്ങൾ. രണ്ടു വർഷം മുമ്പ് വിവാഹിതരായ താരദമ്പതികൾ വിവാഹമോചിതരാവാൻ പോകുന്നു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. ” സീത ” എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആണ് ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. ഇവരുടെ വിവാഹം ഒരുപാട് വിവാദങ്ങൾക്കും വഴി വെച്ചു. വിമർശനങ്ങളോട് സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് മറുപടി നൽകുകയായിരുന്നു ഇവർ. ഇവർക്ക് അർജുൻ എന്ന ഒരു മകൻ പിറന്നു. ഇപ്പോഴിതാ താൻ വഞ്ചിക്കപ്പെട്ടു എന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി ദേവി തുറന്നു പറയുകയാണ്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. അതിനാൽ സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവരുടേത് എന്ന് എല്ലാവരും കരുതി. അമ്പിളി ദേവി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ഒരു കുറിപ്പിൽ ആരംഭിച്ച ഊഹാപോഹങ്ങൾ ആണ് ഇപ്പോൾ അമ്പിളിയുടെ തുറന്നു പറച്ചിലും ആദിത്യന്റെ പ്രതികരണത്തിലും എത്തി നിൽക്കുന്നത്. അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവലുമായി വേർപിരിഞ്ഞത് ലോവലിന്റെ പരസ്ത്രീ ബന്ധം ആണെന്ന് അമ്പിളി ദേവി പറഞ്ഞിരുന്നു. എന്നാൽ ആദിത്യൻ കാരണം ആണ് തങ്ങളുടെ ബന്ധം വേർപെട്ടത് എന്ന് ലോവൽ പറയുന്നു. 2009 മാർച്ച് 27 നായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. എട്ടു വർഷം നീണ്ട ദാമ്പത്യ ബന്ധത്തിൽ ഒരു മകനുമുണ്ട്.

“സ്നേഹത്തൂവൽ” എന്ന പരമ്പരയിൽ ഒന്നിച്ചു പ്രവർത്തിച്ചവർ ആണ് അമ്പിളി ദേവിയും ലോവലും. ഇതേ പരമ്പരയിൽ ആദിത്യനും അഭിനയിച്ചിരുന്നു. തന്റെ കുടുംബം തകർക്കാൻ ആയി തന്നെ കുറിച്ചുള്ള അപവാദങ്ങൾ പലരും അമ്പിളിയോട് പറഞ്ഞിരുന്നു എന്നും ഏറ്റവും കൂടുതൽ ഇവരുടെ ദാമ്പത്യം തകർക്കാൻ ശ്രമിച്ചത് ആദിത്യൻ ആയിരുന്നു എന്നും ലോവൽ കൂട്ടിച്ചേർത്തു. ആദിത്യന് പണ്ടേ അമ്പിളിയോട് സ്നേഹമായിരുന്നു. ആദിത്യന്റെ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി ലോവലിനെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ലോവലുമായി അകന്നു കഴിയുമ്പോൾ അമ്പിളിക്ക് നേരെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഗുണ്ടകളുടെ ആക്രമണം ഉണ്ടായിരുന്നു. അത് ചെയ്യിച്ചത് ആദിത്യൻ ആയിരുന്നെങ്കിലും പഴി കേട്ടത് ലോവലിനായിരുന്നു. അങ്ങനെ വിവാഹമോചിതർ ആവാൻ അമ്പിളി ആവശ്യപ്പെടുകയായിരുന്നു. പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് ആദിത്യന് അമ്പിളിയോട് ഇഷ്ടം ഉണ്ടായിരുന്നു. ലോവലിന്റെ കുടുംബജീവിതം തകർത്താണ് ആദിത്യൻ അമ്പിളിയെ സ്വന്തമാക്കിയത് എന്ന് ലോവൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top