Movlog

Kerala

കേരളത്തിന്റെ ഇത്തരം പ്രഹസനങ്ങൾ മനസ്സിലാക്കുവാൻ ആമസോണിന്റെ സൂപ്പർകമ്പ്യൂട്ടറിന് പോലും ആവില്ല. ആമസോനിന്റെ വിദ്യകളെല്ലാം കേരള സർക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങൾക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആമസോൺ പോലുള്ള ഇകോമേഴ്സ് സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ കേരളത്തിൽ തടസ്സപ്പെടുന്നു. ഇതിനെത്തുടർന്ന് ഒരുപാട് വിമർശനങ്ങളും ഉയരുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ ആവശ്യസാധനങ്ങൾ മാത്രമാണ് വിൽക്കുന്നത്. രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് സേവനം അനുഷ്ഠിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. അതോടെ ഓൺലൈൻ വഴി ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവ ആമസോൺ, ഫ്ലിപ്കാർട്ട് വിതരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തിവെച്ചിരിക്കുകയാണ് എന്നുള്ള വിവരം ആണ് പുറത്തു വരുന്നത്.

കേരളത്തിൽ ആമസോണിന്റെ വെബ്സൈറ്റിൽ നിന്നും ആവശ്യ സേവനങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിലും ഇതുതന്നെയാണ് അവസ്ഥ. കടകൾ തുറക്കാനും പുറത്തിറങ്ങാനും ആയി സർക്കാർ നൽകുന്ന നിയന്ത്രണങ്ങളും എല്ലാം അശാസ്ത്രീയമാണെന്ന് ഉള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. കേരള സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കും നിർദേശങ്ങൾക്കും മുന്നിൽ ആമസോൺ മുട്ടുമടക്കി എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. വോഡഫോൺ ഇന്ത്യ നിസ്സാൻ പോലുള്ള വലിയ സ്ഥാപനങ്ങളിൽ ചീഫ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള ടോണി തോമസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഇത്തരത്തിൽ ആമസോണിനെ വിമർശിച്ചിരുന്നു.

നിലവിൽ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതികവിദ്യ ഉള്ള കമ്പനികളിലൊന്നാണ് ആമസോൺ. ഡ്രോൺ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റലിജൻസ് സപ്ലൈ ചെയിൻ, മെഷീൻ മണി, റോബോട്ടിക്സ് ഡെലിവറി തുടങ്ങി എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും അതിവിദഗ്ധരാണ് ഇവർ. ലോകത്തുള്ള പല സർക്കാരുകളും കമ്പനികളും ഉപയോഗിക്കുന്ന ക്ലൗഡ് പോലും ആമസോണിന്റെ ആണ്. അതായത് ലോകത്തെവിടെയും എന്തും എത്തിക്കാൻ ആമസോണിന് നിസാരം കഴിയും. എന്നാൽ കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദേശങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി പോവുകയാണ് ആമസോൺ. ഒരു ദിവസം തുറക്കുന്ന കടകൾ അടുത്ത ദിവസം തുറക്കില്ല, ഒരു പഞ്ചായത്ത് ലോക്ഡൗൺ ആണെങ്കിൽ അടുത്ത പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ, ചില പ്രദേശങ്ങളിൽ ബാരിക്കേഡ് ഉണ്ടെങ്കിൽ ചിലയിടത്ത് അത് ലാത്തിയടി ആണ്. ഒരു ദിവസം ഒറ്റ അക്കമാണെങ്കിൽ മറ്റൊരു ദിവസം ഇരട്ടയക്കവും. റോഡിന്റെ ഒരു വശം ഡി കാറ്റഗറി എങ്കിൽ മറുവശം ഏ കാറ്റഗറി.

കേരളത്തിന്റെ ഇത്തരം പ്രഹസനങ്ങൾ മനസ്സിലാക്കുവാൻ ആമസോണിന്റെ സൂപ്പർകമ്പ്യൂട്ടറിന് പോലും ആവില്ല. ആമസോനിന്റെ വിദ്യകളെല്ലാം കേരള സർക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങൾക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. അങ്ങനെ കേരളത്തിൽ ഡെലിവറി നിർത്തുവാൻ ആമസോൺ തീരുമാനിക്കുകയായിരുന്നു. വീടിനു പുറത്തിറങ്ങാനാവാതെ, കടകൾ പൂട്ടിയതുകൊണ്ട് സാധനങ്ങൾ വാങ്ങിക്കാൻ ആവാതെ, ഓൺലൈനായി പോലും ആവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കാതെ കേരളത്തെ ജനങ്ങളെ ദ്രോഹിക്കുന്ന അധികാരികൾക്ക് ഒരു യു എൻ അവാർഡ് എങ്കിലും നൽകണമെന്നും ടോണി തോമസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top