Movlog

India

പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെച്ച് അമല പോൾ !

തെന്നിന്ത്യൻ സിനിമകളിൽ വളരെ സജീവമായ താരമാണ് അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത “നീലത്താമര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അമല തമിഴിലെ “മൈന” എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധേയമായത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യൻ സിനിമകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

അമലാപോളിന്റെ വിവാഹവും വിവാഹ മോ ച നവും എല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സംവിധായകൻ എ എൽ വിജയിനെ ആയിരുന്നു അമല പോൾ വിവാഹം കഴിച്ചത്. “ദൈവതിരുമകൾ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആണ് ഇവർ പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണയത്തിലാവുകയും അത് വിവാഹത്തിലെത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹത്തിന് അധിക കാലം ആയുസ് ഇല്ലായിരുന്നു. വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം വിജയ് രണ്ടാമതും വിവാഹിതനായി.

“ഒരു ഇന്ത്യൻ പ്രണയകഥ”, “റൺ ബേബി റൺ”, “ഷാജഹാനും പരീക്കുട്ടിയും”, “അച്ചായൻസ്”, “മിലി” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ അമലയ്ക്ക് സാധിച്ചു. അമല ചെയ്ത സിനിമകൾ എല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. വിവാഹത്തിനും ശേഷം സിനിമയിൽ സജീവമായിരുന്നു താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അമലയുടെ പ്രണയ വാർത്തകളും വിവാഹ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഗോസിപ്പുകൾ പ്രചരിപ്പിക്കരുത് എന്നും സമയമാകുമ്പോൾ ഞാൻ അറിയിക്കുമെന്നും പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച അമലപോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഗുവാഹട്ടി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ നീലാചൽ മലയിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇന്ത്യയിലെ ഓരോ ക്ഷേത്രങ്ങൾക്കും വൈവിധ്യങ്ങൾ നിറഞ്ഞ കഥകളാണ് പറയാനുള്ളത്. അസമിലെ ഗുവാഹട്ടിയിൽ കാമാഖ്യ ദേവി ക്ഷേത്രത്തിന്റെ പിന്നിലും ചില കഥകൾ ഉണ്ട്.

ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷമാക്കുന്ന ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിനെ സന്ദർശിച്ച ചിത്രങ്ങൾ പുറത്തു വിട്ടു കൊണ്ട് അമലാപോൾ കുറിച്ചത്. ആത്മാവിന്റെ പാഠങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഈ ക്ഷേത്രദർശനം എന്നത് കേവലം മാരകമായ ഒരു അനുഭവം മാത്രമല്ല ഉള്ളിൽ ശക്തിയെ തിരിച്ചറിയാനും സാധിക്കും എന്ന് അമല കുറിച്ചു.

അങ്ങേയറ്റത്തെ മനോഭാവത്തെ അല്ല ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യഥാർത്ഥ രീതിയിലുള്ള സൗന്ദര്യവും ഉള്ളിലെ നിശബ്ദതയും തന്റെയുള്ളിലെ ശക്തിയെ നിർവചിക്കുന്നു എന്ന താരം കുറിച്ചു.

ദേവിക്ക് സ്വയം അർപ്പിച്ച് ഉള്ളിൽ ഒരു കോട്ടവും തട്ടാതെ ഇരു കുട്ടി ആയി ആണ് മടങ്ങിയത് എന്നും അമല പോൾ കൂട്ടിച്ചേർത്തു. ദക്ഷ യാഗത്തിന്റെ സമയത്ത് ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചതിൽ ക്ഷുഭിതയായ പാർവതി യാഗാഗ്നിയിൽ ചാടി ആ ത്മാ ഹു തി ചെയ്തു.

ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് പാർവതിയുടെ ജഡവുമായി താണ്ഡവം ആടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണുവിന്റെ സുദർശനചക്രം ഉപയോഗിച്ച് പാർവതിയുടെ ജഡത്തെ പലതായ് മുറിച്ചു.

ശരീരഭാഗങ്ങൾ 108 ഇടങ്ങളിൽ ആയിട്ടാണ് ചെന്നു പതിച്ചത്. അതിൽ പാർവതിയുടെ യോ നി ഭാഗം പതിച്ച സ്ഥലമാണ് കാ മാ ഖ്യ എന്നാണ് ഐതിഹ്യം. സന്താന സൗഭാഗ്യത്തിനായി ഈ ക്ഷേത്രത്തിലെത്തി ഭജന ഇരിക്കുന്നവർ അനവധിയാണ്. അ ഘോരി ക ൾ എന്നറിയപ്പെടുന്ന സന്യാസി വിഭാഗത്തിന്റെ പ്രധാന ആരാധന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ഇതു കൂടാതെ നാഗാലാന്റിലും താരം പോയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top