Movlog

Movie Express

സഹോദരിയുടെ വിവാഹത്തിന് മാസ് എൻട്രിയുമായി അല്ലു അർജുൻ .

തെലുങ്ക് സിനിമയിൽ ഇത് ആഘോഷത്തിന്റെ സമയമാണ് .താരകുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് തെലുങ്കിലെ സൂപ്പർ താരങ്ങൾ .വർഷങ്ങൾക്ക് ശേഷം നടക്കാൻ ഇരിക്കുന്ന വിവാഹം അതിഗംഭീരമായി തന്നെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇവർ .മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും പവർ സ്റ്റാർ പവൻ കല്യാണിന്റെയും അനന്തരവൾ ആയ നിഹാരികയുടെ വിവാഹം ആഘോഷിക്കുവാൻ ആയി താരകുടുംബം ഉദയ്പൂരിൽ എത്തിയിട്ടുണ്ട് .രാം ചരണ്‍, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ധറം, അല്ലു ശിരീഷ് തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ സഹോദരിയാണ് നിഹാരിക .

വിവാഹത്തിൽ പങ്കെടുക്കാൻ  മാസ് എൻട്രിയുമായി എത്തുകയാണ് അല്ലു അർജുൻ .പ്രൈവറ്റ് ജെറ്റിൽ കുടുംബസമേതം യാത്ര ചെയ്യുന്ന അല്ലു അർജുന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു .അല്ലു അർജുൻ തന്നെയാണ് കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത് .വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ഇങ്ങനെ ഒരു യാത്ര ചെയ്യുന്നത് എന്ന് അല്ലു അർജുൻ ചിത്രങ്ങൾക്ക് കീഴിൽ കുറിച്ചു .
ല്ലുവിന് ഉള്ളത്. ഒരു മലയാളം താരത്തിന്റെ പടത്തിനു ലഭിക്കുന്ന അതെ സ്വീകാര്യത തന്നെയാണ് അല്ലുവിന് കേരളത്തിൽ ലഭിക്കുന്നത്. ഇന്നും അല്ലുവിന്റെ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങളൂം ചിത്രത്തിലെ പാട്ടുകളും മലയാളികളുടെ ഇഷ്ടങ്ങളിൽ ഒന്നാണ്.

തെലുങ്ക് സിനിമാനടനും നിർമതവുമായി നാഗേന്ദ്ര ബാബുവിന്റെ മകൾ ആണ് നിഹാരിക .ചൈതന്യ ജീവിയാണ് നിഹാരികയുടെ വരൻ .ഓക മാനസു, ഒരു നല്ല നാൾ പാത്തു സൽറേൻ, ഹാപ്പി വെഡ്ഡിങ്, സയ്യേ റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ നിഹാരിക അഭിനയിച്ചിട്ടുണ്ട് .പ്രിയ സഹോദരിയുടെ വിവാഹം കെങ്കേമമാക്കാൻ ആയി രാം ചരണ്‍, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ധറം, അല്ലു ശിരീഷ് എന്നിവരെല്ലാം ഉദയ്പൂരിൽ എത്തിയിരിക്കുകയാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top